---
title: "ചെങ്ങോട്ട് മല സര്‍ക്കാര്‍ ഏറ്റെടുക്കണം; സായാഹ്ന ധര്‍ണയുമായ് ചെങ്ങോട്ട് മല ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍"
english_title: "Chengot Hill should be taken over by the government; Chengot Hill Anti-Mining Action Council with evening dharna"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38151/chengot-hill-should-be-taken-over-by-the-government-chengot-hill-anti-mining-action-council-with-evening-dharna"
published_at: "2022-04-18T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d6543877d7_00000000  NEW CARD.JPG"
keywords: []
---

# ചെങ്ങോട്ട് മല സര്‍ക്കാര്‍ ഏറ്റെടുക്കണം; സായാഹ്ന ധര്‍ണയുമായ് ചെങ്ങോട്ട് മല ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍

> **Lead Summary:** ** കോട്ടൂര്‍:** ചെങ്ങോട്ട് മല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്ങോട്ട് മല ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ സായാഹ്ന ധര്‍ണ്ണയും ഒപ്പ് ശേഖരണവും സംഘടിപ്പിക്കുന്നു.

## Article Content

** കോട്ടൂര്‍:** ചെങ്ങോട്ട് മല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്ങോട്ട് മല ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ സായാഹ്ന ധര്‍ണ്ണയും ഒപ്പ് ശേഖരണവും സംഘടിപ്പിക്കുന്നു.

കഴിഞ്ഞ നാലര വര്‍ഷക്കാലമായി കോട്ടൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നടത്തിയ ജനകീയ - നിയമ പോരാട്ടങ്ങളുടെ ചെങ്ങോടുമലക്ക് ഒരു പോറലും ഏല്‍ക്കാതെ സംരക്ഷിക്കാന്‍ പ്രദേശവാസികള്‍ക്ക് സാധിച്ചത്.

എന്നാല്‍ പല പല മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഡെല്‍റ്റ ഗ്രൂപ്പ് ഖനന അനുമതിക്ക് വേണ്ടി നിരന്തരം ശ്രമിക്കുകയാണ് അതുകൊണ്ട് തന്നെ ഈ ചെറുത്ത് നില്‍പ്പ് എത്രകാലമെന്ന ഒരു വലിയ ചോദ്യം ഉയരുകയാണ്.

ചെങ്ങോടുമലയില്‍ പഠനം നടത്തിയ എസ്ഇഎസി സംഘം ചെങ്ങൊട് മല സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

എസ്ഇഎസി നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 26 ന് വൈകുന്നേരം 5മണിക്ക് കൂട്ടാലിടയിലാണ് സായാഹ്ന ധര്‍ണ നടത്തുന്നത്.

ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ 10000 പേരുടെ ഒപ്പ് ശേഖരണവും ഇവിഴട വെച്ച് നടത്തുന്നുണ്ട്. ധര്‍ണയുടെ ഔപചാരിക ഉത്ഘടനം പ്രശസ്ത കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ വീരാന്‍കുട്ടി നിര്‍വഹിക്കും.

ഒപ്പ് ശേഖരണത്തിന്റെ ഉത്ഘാടനം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നേതാവ് പ്രൊഫ: ടി.പി കുഞ്ഞിക്കണ്ണനും നിര്‍വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38151/chengot-hill-should-be-taken-over-by-the-government-chengot-hill-anti-mining-action-council-with-evening-dharna)