---
title: "നാടിന്റെ ആഘോഷമായി പുത്തൂര്‍ മഠം കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം"
english_title: "Iftar meeting organized by Puthur Math Committee as a celebration of the country"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38155/iftar-meeting-organized-by-puthur-math-committee-as-a-celebration-of-the-country"
published_at: "2022-04-18T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d6a4c09700_kk.jpg"
keywords: []
---

# നാടിന്റെ ആഘോഷമായി പുത്തൂര്‍ മഠം കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം

> **Lead Summary:** ** പെരുമണ്ണ: ** മതസൗഹാര്‍ദം വിളിച്ചോതി പുണ്യം പൂങ്കാവനം പുത്തൂര്‍ മഠം കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സമൂഹത്തിന്റെ നാനാ തുറയിലുള്ളവര്‍ സംബന്ധിച്ചു.

## Article Content

** പെരുമണ്ണ: ** മതസൗഹാര്‍ദം വിളിച്ചോതി പുണ്യം പൂങ്കാവനം പുത്തൂര്‍ മഠം കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സമൂഹത്തിന്റെ നാനാ തുറയിലുള്ളവര്‍ സംബന്ധിച്ചു.

പുണ്യം പൂങ്കാവനം സാരഥി കൂടിയായ കൊച്ചിന്‍ ഫോര്‍ട്ട് ഐ.ജി.പി വിജയന്‍ ഐ.പി.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ കുമാര്‍ പുത്തുര്‍ മഠം അദ്ധ്യക്ഷനായി.

ചടങ്ങില്‍ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, കെ. സെക്കിന, പി.കെ. പ്രേംനാഥ്, ഗൗരിശങ്കര്‍ മുണ്ടുപാലം, വി.പി.മുഹമ്മദ്, സെയ്ദ് അലി ജിലാനി തങ്ങള്‍, പുത്തുര്‍ മഠീ ചന്ദ്രന്‍, സി. ഉഷ, ആമിനാബിഅബ്ദുള്‍ നാസര്‍ പി. ജബ്ബാര്‍, യു.പി. ജയരാജന്‍ ,തേജസ്സ്‌പെരുമണ്ണ, കെ.കെ ഷെമീര്‍, അജി ആര്‍, നന്ദ മണി, കെ.പി നാരായണന്‍, എം ഷാജിഷ് എന്നിവര്‍ സംസാരിച്ചു. ഷാഹുല്‍ ഹമീദ് കെ.ഇ സ്വാഗതവും മുരളി ചെറുകയില്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38155/iftar-meeting-organized-by-puthur-math-committee-as-a-celebration-of-the-country)