---
title: "റാങ്ക് ജേതാക്കള്‍ക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ അനുമോദനം"
english_title: "Congratulations from Thiruvambadi Grama Panchayat to the rank winners"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38161/congratulations-from-thiruvambadi-grama-panchayat-to-the-rank-winners"
published_at: "2022-04-18T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d703f78bca_kk.jpg"
keywords: []
---

# റാങ്ക് ജേതാക്കള്‍ക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ അനുമോദനം

> **Lead Summary:** ** തിരുവമ്പാടി**: റാങ്ക് ജേതാക്കള്‍ക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ അനുമോദനം.

## Article Content

** തിരുവമ്പാടി**: റാങ്ക് ജേതാക്കള്‍ക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ അനുമോദനം.

കര്‍ണാടക രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎസ്സി, എംഎല്‍ഡിയില്‍ രണ്ടാം റാങ്ക് നേടിയ അമലു സേവ്യറിനും, കര്‍ണാടക രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎസ്‌സി നേഴ്‌സിംങ് ഒബിജി&മാനേജ്‌മെന്റില്‍ല്‍ റാങ്ക് 15 നേടിയ സാന്ദ്ര ബോബനെയുമാണ് അഭിനന്ദിച്ചത്.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് മൊമെന്റോ നല്‍കി ആദരിച്ചു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മഞ്ജു ഷിബിന്‍, മനോജ് വാഴേപറമ്പില്‍, സജിമോന്‍, ബാബു കാട്ടുകുളങ്ങര, എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38161/congratulations-from-thiruvambadi-grama-panchayat-to-the-rank-winners)