---
title: "ചെറുവാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രീ-സ്‌കൂള്‍ പഠനമൊരുങ്ങുന്നു "
english_title: "Pre-school studies are being prepared at Cheruvadi Govt. Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38171/pre-school-studies-are-being-prepared-at-cheruvadi-govt-higher-secondary-school"
published_at: "2022-04-18T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d78d434395_kk.jpg"
keywords: []
---

# ചെറുവാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രീ-സ്‌കൂള്‍ പഠനമൊരുങ്ങുന്നു 

> **Lead Summary:** **ചെറുവാടി : **ചെറുവാടി ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രീ സ്‌കൂള്‍ പഠനമൊരുക്കുന്നു.

## Article Content

**ചെറുവാടി : **ചെറുവാടി ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രീ സ്‌കൂള്‍ പഠനമൊരുക്കുന്നു.

3-വയസ്സ് മുതല്‍ പ്രായമുള്ള കുട്ടികളുടെ വൈക്ഞാനിക, വൈകാരിക,മാനസിക വളര്‍ച്ചക്ക് പ്രത്യേകം സജ്ജമാക്കിയ പ്രബോധന രീതിയിലാണ് പ്രീ സ്‌കൂള്‍ പഠന സൗകര്യം ആരംഭിക്കുന്നത്.

സ്‌കൂളില്‍ നടന്ന കൂടിയാലോചനാ യോഗം എന്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സി.വി അബ്ദു റസാഖ് അധ്യക്ഷനായി.

കെ.വി അബ്ദുസ്സലാം, ബച്ചു ചെറുവാടി, നസീര്‍, അസീസ് കുന്നത്ത്, എന്‍. ജമാല്‍, ശരീഫ് കൂട്ടക്കടവ്, ശശി വേകാട്ട്, ജയലക്ഷ്മി, സബിത്, ആസാദ്, നിയാസ് ചെറുവാടി, ഷാജി, എന്‍.വി അബ്ദുറഹിമാന്‍, മജീദ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് അജിത സ്വാഗതവും ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38171/pre-school-studies-are-being-prepared-at-cheruvadi-govt-higher-secondary-school)