---
title: "കാവുന്തറ എയുപി സ്‌കൂള്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി "
english_title: "Kaunthara AUP School Organizing Committee inaugurated the office and released the logo"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38243/kaunthara-aup-school-organizing-committee-inaugurated-the-office-and-released-the-logo"
published_at: "2022-04-19T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e68cf740f9_NDR1.JPG"
keywords: []
---

# കാവുന്തറ എയുപി സ്‌കൂള്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി 

> **Lead Summary:** **നടുവണ്ണൂര്‍ **: ശതാബ്ദിയുടെ നിറവില്‍ എത്തി നില്‍ക്കുന്ന കാവുന്തറ എയുപി സ്‌കൂളിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍മാനുമായ ടി.പി. ദാമോദരന്‍ നിര്‍വ്വഹിച്ചു.

## Article Content

**നടുവണ്ണൂര്‍ **: ശതാബ്ദിയുടെ നിറവില്‍ എത്തി നില്‍ക്കുന്ന കാവുന്തറ എയുപി സ്‌കൂളിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍മാനുമായ ടി.പി. ദാമോദരന്‍ നിര്‍വ്വഹിച്ചു.

പ്രധാനാധ്യാപിക പ്രസീത, പിടിഎ പ്രസിഡണ്ട് സി.എം. ശശി, ഗ്രാമപഞ്ചായത്തംഗം ഷാഹിന, എംപിടിഎ പ്രസിഡണ്ട് ഫാത്തിമ ഷാനവാസ്, കെടികെ റഷീദ്, സജു, കെ.ടി. സുലേഖ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38243/kaunthara-aup-school-organizing-committee-inaugurated-the-office-and-released-the-logo)