---
title: "താമരശ്ശേരിയില്‍ ലഹരി നിര്‍മ്മാര്‍ജ്ജന സമിതി മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്തുകളയച്ചു "
english_title: "In Thamarassery, the Drug Eradication Committee sent one lakh letters to the Chief Minister"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38246/in-thamarassery-the-drug-eradication-committee-sent-one-lakh-letters-to-the-chief-minister"
published_at: "2022-04-19T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e6ce38cf9f_LETTER.JPG"
keywords: []
---

# താമരശ്ശേരിയില്‍ ലഹരി നിര്‍മ്മാര്‍ജ്ജന സമിതി മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്തുകളയച്ചു 

> **Lead Summary:** **താമരശ്ശേരി** : വീര്യം കുറഞ്ഞ മദ്യം വ്യാപകമാക്കി കേരളത്തില്‍ മദ്യപ്രളയം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമന്ന് ആവശ്യപെട്ടു കൊണ്ട് ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്ത് അയക്കല്‍ കൊടുവള്ളി മണ്ഡലം പരിപാടി താമരശ്ശേരിയില്‍ നടന്നു.

## Article Content

**താമരശ്ശേരി** : വീര്യം കുറഞ്ഞ മദ്യം വ്യാപകമാക്കി കേരളത്തില്‍ മദ്യപ്രളയം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമന്ന് ആവശ്യപെട്ടു കൊണ്ട് ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്ത് അയക്കല്‍ കൊടുവള്ളി മണ്ഡലം പരിപാടി താമരശ്ശേരിയില്‍ നടന്നു.

താമരശ്ശേരി പോസ്റ്റോഫീസ് പരിസരത്ത് നടന്ന ചടങ്ങ് മുന്‍ എംഎല്‍എ വി.എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ക്കുകളിലടക്കം മദ്യം ഒഴുക്കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കം നാട്ടില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് കോരങ്ങാട്, എ.കെ. അബ്ബാസ്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. അസീസ്, കെ.എം. ഇബ്രാഹിം, മജീദ്, എന്‍.പി. നാസര്‍, പി.പി. അബ്ദുറഹിമാന്‍, എ.പി. ഹബീബ് റഹ്മാന്‍, രാജേഷ് കുമാര്‍, ഷാഫി ഐഡിയ, സക്കീര്‍ ഹുസൈന്‍, പി.കെ. ആരിഫ്, സി.കെ. ഷാജിര്‍, എ.പി.അജ്മല്‍, പി. മുഹമ്മദ് നിഹാല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38246/in-thamarassery-the-drug-eradication-committee-sent-one-lakh-letters-to-the-chief-minister)