കൂരാച്ചുണ്ട് : കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയില്‍ ഒരു കോടിയുടെ വികസനപദ്ധതിയുമായി ബന്ധപ്പെട്ട് കോളനിയില്‍ സംഘടിപ്പിച്ച പ്രത്യേക ഊരുകൂട്ടം കെ.എം. സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ആദിവാസി പ്രതിനിധി മാണി അമ്പലക്കുന്ന് കോളനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ വികസനവകുപ്പിന്റെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയുടെ ഭാഗമായി കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയില്‍ ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
കോളനിയുടെ സമഗ്ര വികസനത്തിനായുള്ള അടിസ്ഥാനസൗകര്യങ്ങള്‍,സാമൂഹിക, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടത്തുക.

15 വീടുകളിലായി 20 കുടുംബങ്ങളാണ് കോളനിയിലുള്ളത്. എല്ലാവര്‍ക്കുമുതകുന്ന തരത്തിലുള്ള വിവിധോദ്ദേശ്യ കെട്ടിടം പണിയുക, സാമൂഹിക പഠനമുറി, വിദ്യാര്‍ഥി ക്ലബ്ബ്, കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ജലലഭ്യത ഉറപ്പുവരുത്തുന്ന കുടിവെള്ളപദ്ധതി, തകര്‍ന്ന റോഡുകളുടെ നവീകരണം, ഓവുചാല്‍ നിര്‍മാണം, വീടുകളിലേക്കുള്ള നടപ്പാത, കോളനിയിലെ പുഴയോരം കെട്ടിസംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഊരുകൂട്ടത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്.
പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ കോളനിയില്‍നിന്നും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരാറുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങളിലും പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള മള്‍ട്ടിപര്‍പ്പസ് ബില്‍ഡിങ് പണിയുന്നതിന് ഊരുകൂട്ടത്തില്‍ ധാരണയായി. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
വിശദമായ പദ്ധതി റിപ്പോര്‍ട്ടും അടങ്കലും തയ്യാറാക്കി സ്റ്റേറ്റ് കമ്മിറ്റിക്ക് അയച്ച് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നവീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
കോഴിക്കാട് ജില്ല പട്ടികവര്‍ഗ വികസന ഓഫീസര്‍ ബെന്നി പി. തോമസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്. സലീഷ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. ഹസീന, പഞ്ചായത്തംഗങ്ങളായ ഡാര്‍ളി ജോസ്, ജെസ്സി കരിമ്പനയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlight: One crore development project in Kakkayam Ambalakkunnu tribal colony



































.jpeg)






