---
title: " തൈക്വാണ്‍ഡോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കോഴിക്കോട്ടുകാരി"
english_title: "Kozhikode woman to represent India in Taekwondo"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38297/kozhikode-woman-to-represent-india-in-taekwondo"
published_at: "2022-04-19T17:18:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/625ea190b5e94_KARATTE1.jpg"
keywords: []
---

#  തൈക്വാണ്‍ഡോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കോഴിക്കോട്ടുകാരി

> **Lead Summary:** **കോഴിക്കോട് : **ഫ്രാന്‍സില്‍ നടക്കുന്ന ലോക സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനില്‍ തൈക്വാണ്‍ഡോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കോഴിക്കോട്ടുകാരി.

## Article Content

**കോഴിക്കോട് : **ഫ്രാന്‍സില്‍ നടക്കുന്ന ലോക സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനില്‍ തൈക്വാണ്‍ഡോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കോഴിക്കോട്ടുകാരി.

പന്തീരങ്കാവ് വള്ളിക്കുന്ന് 'സൗമ്യ'യില്‍ അബു സാദിഖ് -രസ്‌ന ദമ്പതികളുടെ മകള്‍ ലയ ഫാത്തിമയാണ് മെയ് 14 മുതല്‍ ഫ്രാന്‍സിലെ നോര്‍മാണ്ടില്‍ നടക്കുന്ന വേള്‍ഡ് സ്‌കൂള്‍ ജിംനേഷ്യത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.

വ്യക്തിഗത മത്സരത്തിലാണ് ലയ പങ്കെടുക്കുന്നത്. ചെറുപ്പം മുതലേ തൈക്വാണ്‍ഡോയില്‍ പരിശീലനം നടത്തുന്ന ലയയും സഹോദരി സേബയും രാജ്യത്തിനകത്തും പുറത്തും നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

2019 ല്‍ ജോര്‍ദ്ദാനില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ കേഡറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനം നേടി. ചെന്നൈയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യന്‍ഷിപ്പിലും സൗത്ത് സോണ്‍ മത്സരത്തിലും വെളളിമെഡലിന് അര്‍ഹയായി.

സഹോദരി സി.കെ. സേബ നാഷണല്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി. ഏപ്രില്‍ 19 മുതല്‍ 24 വരെ സൗത്ത് കൊറിയയില്‍ നടക്കുന്ന ലോക തൈക്വാണ്‍ഡോ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യന്‍ ടീമിലും ലേയ ഇടം നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38297/kozhikode-woman-to-represent-india-in-taekwondo)