---
title: "പട്ടികജാതി ക്ഷേമസമിതി (പികെഎസ്) കോഴിക്കോട് ജില്ലാ സമ്മേളനം കക്കോടിയില്‍ സംഘടിപ്പിച്ചു "
english_title: "Scheduled Caste Welfare Committee (PKS) Kozhikode District Conference was organized at Kakkodi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38337/scheduled-caste-welfare-committee-pks-kozhikode-district-conference-was-organized-at-kakkodi"
published_at: "2022-04-19T21:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625edd91eb43c_kk.jpg"
keywords: []
---

# പട്ടികജാതി ക്ഷേമസമിതി (പികെഎസ്) കോഴിക്കോട് ജില്ലാ സമ്മേളനം കക്കോടിയില്‍ സംഘടിപ്പിച്ചു 

> **Lead Summary:** **കക്കോടി: **പട്ടികജാതി ക്ഷേമസമിതി (പികെഎസ്) കോഴിക്കോട് ജില്ലാ സമ്മേളനം സി. സുരേഷ് ബാബു,ബി.ആര്‍ അംബേദ്കര്‍ നഗര്‍ കക്കോടിയില്‍ സംഘടിപ്പിച്ചു.

## Article Content

**കക്കോടി: **പട്ടികജാതി ക്ഷേമസമിതി (പികെഎസ്) കോഴിക്കോട് ജില്ലാ സമ്മേളനം സി. സുരേഷ് ബാബു,ബി.ആര്‍ അംബേദ്കര്‍ നഗര്‍ കക്കോടിയില്‍ സംഘടിപ്പിച്ചു.

സമ്മേളനം കക്കോടിയില്‍ സി. സുരേഷ് ബാബു നഗറില്‍ സംസ്ഥാന പ്രസിഡന്റ് എസ്. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. രമേശ് ബാബു പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു തുടര്‍ന്ന് പ്രതിനിധികള്‍രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.

ഉന്നതവിദ്യാഭ്യാസമേഖലയില്‍ പ്രവേശനം നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്‍ഡ് നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എന്‍ട്രന്‍സ് പരീക്ഷയെഴുതി റിസര്‍ച്ച് നോ എംബിബിഎസിന് കേരളത്തിനു പുറത്ത്(ഉദാ :എഐഎംഎസ്) ജെഐപിഐഇആര്‍) പഠനത്തിന് അവസരം ലഭിക്കുന്ന പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് യാതൊരുവിധ വിദ്യാഭ്യാസ ഗ്രാന്‍ഡ്, സ്‌കോളര്‍ഷിപ്പോ കേന്ദ്രം നല്‍കുന്നില്ലെന്നും. ഉന്നത വിദ്യാഭ്യാസരംഗത്തും തൊഴില്‍ മേഖലകളിലും ഉയര്‍ന്നു വരേണ്ടുന്ന പട്ടികജാതി വിദ്യാര്‍ഥികളെ തടസ്സപ്പെടുത്തുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ഇതെന്നും പറഞ്ഞു.

സാമൂഹിക-സാമ്പത്തിക അവശതകളെ പോലും വെല്ലുവിളിച്ച് വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്നുവരേണ്ടുന്ന കഴിവുറ്റ കുട്ടികളുടെ വിദ്യാഭ്യാസത്തിന് താങ്ങാവുന്ന വിധത്തില്‍ ഗ്രാന്‍ഡ്, സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ആവശ്യമായ ഗൗരവതരമായ ഇടപെടലോ,നടപടികളോ ഉണ്ടാവണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഈ. രമേശ് ബാബു, ബാബു പി.എം, വിലാസിനി, അനുഷ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.കെ ദിനേശന്‍, ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.കെ ബാബു,എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.

ജില്ലാ ഭാരവാഹികളായി പ്രസിഡന്റ്. സി.എം ബാബു, വൈസ് പ്രസിഡന്റ്മാര്‍ അനുഷ പി.വി, പി.ടി ബാബു, കെ. പ്രകാശന്‍, സെക്രട്ടറി പ്രിയം ഭരദ്വാജ്, ജോയിന്‍ സെക്രട്ടറിമാര്‍ കെ.ടി സുനില്‍കുമാര്‍, വി.പി ശ്യാംകുമാര്‍, പി.എം ബാബു, മിനി കെ, ട്രഷറര്‍. ഷാജി തച്ചയില്‍ എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38337/scheduled-caste-welfare-committee-pks-kozhikode-district-conference-was-organized-at-kakkodi)