---
title: "വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം പദ്ധതിയിലേക്ക് പൊതിച്ചോര്‍ നല്‍കി ഡിവൈഎഫ്‌ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റി"
english_title: "DYFI Avitanallur Regional Committee donates the food to the Medical College under the project Hridayapoorvam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38351/Avitanalloor-regional-committee-cordially-donates-to-the-project"
published_at: "2022-04-19T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fafd71ea72_DYFI1.JPG"
keywords: []
---

# വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം പദ്ധതിയിലേക്ക് പൊതിച്ചോര്‍ നല്‍കി ഡിവൈഎഫ്‌ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റി

> **Lead Summary:** **അവിടനല്ലൂര്‍: **വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം പദ്ധതിയിലേക്ക് പൊതിച്ചോര്‍ നല്‍കി ഡിവൈഎഫ്‌ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റി.

## Article Content

**അവിടനല്ലൂര്‍: **വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം പദ്ധതിയിലേക്ക് പൊതിച്ചോര്‍ നല്‍കി ഡിവൈഎഫ്‌ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റി.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയിലേക്കാണ് ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോറുകള്‍ വിതരണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38351/Avitanalloor-regional-committee-cordially-donates-to-the-project)