---
title: "ജലദിന യാത്രയുമായി ഉള്ള്യേരി ഗ്രാമപഞ്ചായത്ത്"
english_title: "Ullyeri Grama Panchayat with Jaladina Yatra"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38393/ullyeri-grama-panchayat-with-jaladina-yatra"
published_at: "2022-04-20T10:24:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/625f93410118f_ULLI1.jpg"
keywords: []
---

# ജലദിന യാത്രയുമായി ഉള്ള്യേരി ഗ്രാമപഞ്ചായത്ത്

> **Lead Summary:** **ഉള്ള്യേരി** : മാതാം തോട് ശുചീകരണത്തിന്റെ ഭാഗമായി ഉള്ള്യേരി ഗ്രാമപഞ്ചായത്തില്‍ ജലദിന യാത്ര നടത്തി.

## Article Content

**ഉള്ള്യേരി** : മാതാം തോട് ശുചീകരണത്തിന്റെ ഭാഗമായി ഉള്ള്യേരി ഗ്രാമപഞ്ചായത്തില്‍ ജലദിന യാത്ര നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത നേതൃത്വം നല്‍കി. വൈസ് പ്രസിഡണ്ട് എന്‍.എം. ബാലരാമന്‍, കെ.ടി. സുകുമാരന്‍, ചന്ദ്രിക പൂമഠം, ബീന, ബാലകൃഷ്ണന്‍ പാടത്തില്‍ എന്നിവരും യാത്രയില്‍ പങ്കാളികളായി.

മാതാം തോട് ശുചീകരണ പ്രവര്‍ത്തനം മെയ് 1 ന് നടത്തുന്നതിന്റെ മുന്നോടിയായിട്ടു കൂടിയാണ് ജലയാത്ര നടത്തിയത്. മണ്ണ് - ജല സംരംക്ഷണ പരിപാടികള്‍ ഇതോടൊപ്പം ആസൂത്രണം ചെയ്തിട്ടുണ്ട്.

5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാതാം തോട് 1000 പേര്‍ അണിനിരന്ന് 6 റീച്ചുകളാക്കി തിരിച്ച് മെയ് 1 ന് ശുചീകരണം നടത്തുമെന്ന് പ്രസിഡണ്ട് പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38393/ullyeri-grama-panchayat-with-jaladina-yatra)