---
title: "ബാലുശ്ശേരിയില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ പോസ്റ്റ് ഓഫീസ് മാര്‍ച്ച് "
english_title: "Post Office March of Road Transport Workers Federation at Balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38427/post-office-march-of-road-transport-workers-federation-at-balussery"
published_at: "2022-04-20T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fb4899f1b2_CITU.jpg"
keywords: []
---

# ബാലുശ്ശേരിയില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ പോസ്റ്റ് ഓഫീസ് മാര്‍ച്ച് 

> **Lead Summary:** **ബാലുശ്ശേരി** : ഇന്ധനവില വര്‍ദ്ധനവിനെതിരെയും വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ്, ഹരിത നികുതി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ കുത്തനെ വര്‍ധിപ്പിച്ചതിലും പ്രതിഷേധിച്ച് റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ ബാലുശ്ശേരി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

**ബാലുശ്ശേരി** : ഇന്ധനവില വര്‍ദ്ധനവിനെതിരെയും വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ്, ഹരിത നികുതി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ കുത്തനെ വര്‍ധിപ്പിച്ചതിലും പ്രതിഷേധിച്ച് റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ ബാലുശ്ശേരി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

സമരം സിഐടിയു ബാലുശ്ശേരി ഏരിയ സെക്രട്ടറി എം.വി. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ബാലുശ്ശേരി ഏരിയ പ്രസിഡണ്ട് ടി. സരുണ്‍ അധ്യക്ഷത വഹിച്ചു.

ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ സെക്രട്ടറി സി.കെ. സോമന്‍, ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ സെക്രട്ടറി സാഹിര്‍ ബാലുശ്ശേരി, ചെങ്കല്‍ തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ ജോയിന്‍ സെക്രട്ടറി പി. പ്രജുല്‍, ചുമട്ടു തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി സി.കെ. ബഷീര്‍, സുഗുണന്‍ കൂരാച്ചുണ്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38427/post-office-march-of-road-transport-workers-federation-at-balussery)