---
title: "ധന്യ നീലഞ്ചേരിയുടെ 'പഞ്ഞി മിഠായി' കവിതാ സമാഹാരം പ്രകാശനം ചെയ്തു "
english_title: "Dhanya Neelancheri's collection of poems 'Panji Mittay' has been released"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38467/dhanya-neelancheris-collection-of-poems-panji-mittay-has-been-released"
published_at: "2022-04-20T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fe294981f0_KAVI1.jpg"
keywords: []
---

# ധന്യ നീലഞ്ചേരിയുടെ 'പഞ്ഞി മിഠായി' കവിതാ സമാഹാരം പ്രകാശനം ചെയ്തു 

> **Lead Summary:** **ബാലുശ്ശേരി** : ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂര്‍ ആഭിമുഖ്യത്തില്‍ ധന്യ നീലഞ്ചേരിയുടെ 'പഞ്ഞി മിഠായി' കവിതാ സമാഹാരം കവി പി.പി. ശ്രീധരനുണ്ണി പ്രകാശനം ചെയ്തു.

## Article Content

**ബാലുശ്ശേരി** : ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂര്‍ ആഭിമുഖ്യത്തില്‍ ധന്യ നീലഞ്ചേരിയുടെ 'പഞ്ഞി മിഠായി' കവിതാ സമാഹാരം കവി പി.പി. ശ്രീധരനുണ്ണി പ്രകാശനം ചെയ്തു.

കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ.പി. സുരേന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. പി.പി. ദേവദാസ് നന്മണ്ട പുസ്തക പരിചയം നടത്തി.

പുന്നശ്ശേരി എയുപി സ്‌കൂള്‍ മിനി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വായനശാല പ്രസിഡണ്ട് ടി.കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കാക്കൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ഷംന, പ്രബിദ രാജീവ്, നരിക്കുനി ഗ്രാമപഞ്ചായത്തംഗംങ്ങളായ ജൗഹര്‍ പൂമംഗലം, സി. മാധവന്‍, പി. ശശീന്ദ്രന്‍, പി.കെ. അശോകന്‍, കൃഷ്ണന്‍ കുട്ടി, തങ്കമണി, വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.

ലോഹിതാക്ഷന്‍ പുന്നശ്ശേരി, സുധാകരന്‍ കുട്ടമ്പൂര്‍, വി.പി. ശ്രീധരന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

വായനശാല ബാലവേദി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ (ഓണ്‍ലൈന്‍) വിജയികള്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാനം വിതരണം ചെയ്തു. സെക്രട്ടറി എം.പി. വാസു സ്വാഗതവും സുരേന്ദ്രന്‍ കഴുത്തൂട്ടിയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38467/dhanya-neelancheris-collection-of-poems-panji-mittay-has-been-released)