---
title: "കൂട്ടാലിടയില്‍ മഴക്കാല പൂര്‍വ്വ ശുചീകണം - 2022"
english_title: "Pre-Monsoon Cleaning - 2022 at Koottalida"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38567/pre-monsoon-cleaning-2022-at-koottalida"
published_at: "2022-04-21T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260e9fcbd224_CLEAN1.jpg"
keywords: []
---

# കൂട്ടാലിടയില്‍ മഴക്കാല പൂര്‍വ്വ ശുചീകണം - 2022

> **Lead Summary:** **കൂട്ടാലിട** : മഴക്കാല പൂര്‍വ്വ ശുചീകണ പ്രവര്‍ത്തികള്‍ക്ക് കൂട്ടാലിടയില്‍ തുടക്കമായി.

## Article Content

**കൂട്ടാലിട** : മഴക്കാല പൂര്‍വ്വ ശുചീകണ പ്രവര്‍ത്തികള്‍ക്ക് കൂട്ടാലിടയില്‍ തുടക്കമായി.

ഗ്രാമ പഞ്ചായത്തിലെ പ്രധാനപ്പെട്ട അങ്ങാടിയായ കൂട്ടാലിടയില്‍ നടന്ന ശുചീകരണ പ്രവൃത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളുടെയും, കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മുന്നൂറില്‍ പരം ആളുകള്‍ ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കാളികളായി.

ഏപ്രില്‍ 24ന് വാര്‍ഡ് കേന്ദ്രങ്ങളിലും 25 ാം തിയ്യതി പൊതുസ്ഥാപനങ്ങളിലും, 26 ാം തിയ്യതി വീടുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ പഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38567/pre-monsoon-cleaning-2022-at-koottalida)