---
title: "പട്ടിക ജാതി ക്ഷേമ സമിതി കോഴിക്കോട് ജില്ലാ സമ്മേളനത്തിന് റാലിയോടെ സമാപനം "
english_title: "Scheduled Caste Welfare Committee Kozhikode District Conference concludes with a rally"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38570/scheduled-caste-welfare-committee-kozhikode-district-conference-concludes-with-a-rally"
published_at: "2022-04-21T11:01:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6260ed41d3054_PKS1.jpg"
keywords: []
---

# പട്ടിക ജാതി ക്ഷേമ സമിതി കോഴിക്കോട് ജില്ലാ സമ്മേളനത്തിന് റാലിയോടെ സമാപനം 

> **Lead Summary:** **കോഴിക്കോട്** : 19, 20 തീയതികളില്‍ കക്കോടിയില്‍ നടന്ന പട്ടിക ജാതി ക്ഷേമ സമിതി കോഴിക്കോട് ജില്ലാ സമ്മേളനം പൊതു പ്രകടനത്തോടെ സമാപിച്ചു.

## Article Content

**കോഴിക്കോട്** : 19, 20 തീയതികളില്‍ കക്കോടിയില്‍ നടന്ന പട്ടിക ജാതി ക്ഷേമ സമിതി കോഴിക്കോട് ജില്ലാ സമ്മേളനം പൊതു പ്രകടനത്തോടെ സമാപിച്ചു.

പൊതു സമ്മേളന വേദി ആയ അംബേദ്ക്കര്‍ നഗറില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു അധ്യക്ഷത വഹിച്ചു.

മാമ്പറ്റ ശ്രീധരന്‍, ജില്ലാ സെക്രട്ടറി ഓ.എം. ഭരദ്വാജ്, ഷാജി തച്ചയില്‍ കെ.എം. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കക്കോടി മുക്കില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ഓ.എം. ഭരദ്വാജ്, സി. എം. ബാബു, കെ.ടി. സുനില്‍കുമാര്‍, പി.വി. അനുഷ, മിനി ഫറോക്ക്, ഷാജി തച്ചയില്‍, വി.പി. ശ്യാംകുമാര്‍, പി.എം. ബാബു, കെ.പി. പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38570/scheduled-caste-welfare-committee-kozhikode-district-conference-concludes-with-a-rally)