---
title: "ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം: മന്ത്രി കെ.രാജന്‍"
english_title: "Landless Kerala the aims: Minister K Rajan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38667/landless-kerala-the-aims-minister-k-rajan"
published_at: "2022-04-21T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62617176bd3d9_kk.jpg"
keywords: []
---

# ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം: മന്ത്രി കെ.രാജന്‍

> **Lead Summary:** **മുക്കം: **ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ.രാജന്‍ പറഞ്ഞു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി താഴക്കോട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**മുക്കം: **ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ.രാജന്‍ പറഞ്ഞു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി താഴക്കോട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

60 വര്‍ഷമായി കൈവശാവകാശമില്ലാതിരുന്ന 162 ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് തിരുവമ്പാടിയില്‍ നടന്ന ചടങ്ങില്‍ പട്ടയം നല്‍കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യം അദ്ദേഹം പങ്കുവെച്ചു.

വില്ലേജ് ഓഫീസുകളിലെത്തുന്ന സാധാരണക്കാരന്റെ പ്രതീക്ഷകള്‍ കെടാത്ത വിധം അവരെ പരിഗണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ ലിന്റോ ജോസഫ് അധ്യക്ഷനായി.

ചടങ്ങിന് കോഴിക്കോട് ജില്ലാ കലക്ടര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി സ്വാഗതം പറഞ്ഞു. മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു, സബ് കളക്ടര്‍ ചെല്‍സാസിനി, എ.ഡി.എം. സി മുഹമ്മദ് റഫീഖ്, നഗരസഭാ കൗണ്‍സിലര്‍മാരായ അഡ്വ.കെ.പി ചാന്ദ്‌നി, വി.കുഞ്ഞന്‍, പ്രജിത പ്രദീപ്, സത്യനാരായണന്‍, മുഹമ്മദ് അബ്ദുള്‍ മജീദ്, റുബീന കെ.കെ, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, എന്നിവര്‍ സംബന്ധിച്ചു. തഹസില്‍ദാര്‍ എ.എം. പ്രേംലാല്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38667/landless-kerala-the-aims-minister-k-rajan)