---
title: "മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനറുതി; പ്രസിഡന്റിനെയും ശിഹാബ് മാട്ടുമുറിയെയും ആദരിച്ചു "
english_title: "The wait of three decades is over; The President and Shihab Mattumuri were honored"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38679/the-wait-of-three-decades-is-over-the-president-and-shihab-mattumuri-were-honored"
published_at: "2022-04-21T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62617294981a2_kk.jpg"
keywords: []
---

# മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനറുതി; പ്രസിഡന്റിനെയും ശിഹാബ് മാട്ടുമുറിയെയും ആദരിച്ചു 

> **Lead Summary:** **കൊടിയത്തൂര്‍: **കഴിഞ്ഞ 35 വര്‍ഷമായി കിടപ്പാടത്തിന് രേഖകളില്ലാതെ പ്രയാസപ്പെട്ട പഞ്ചായത്തിലെ 76 കുടുംബങ്ങള്‍ക്ക് ഇന്ന് പട്ടയം ലഭിച്ചു. തിരുവമ്പാടിയില്‍ നടന്ന പട്ടയമേളയിലാണ് പട്ടയം ലഭിച്ചത്.

## Article Content

**കൊടിയത്തൂര്‍: **കഴിഞ്ഞ 35 വര്‍ഷമായി കിടപ്പാടത്തിന് രേഖകളില്ലാതെ പ്രയാസപ്പെട്ട പഞ്ചായത്തിലെ 76 കുടുംബങ്ങള്‍ക്ക് ഇന്ന് പട്ടയം ലഭിച്ചു. തിരുവമ്പാടിയില്‍ നടന്ന പട്ടയമേളയിലാണ് പട്ടയം ലഭിച്ചത്.

മൂന്നാംവാര്‍ഡിലെ 26, പതിനാലാം വാര്‍ഡില്‍ 23, രണ്ടാം വാര്‍ഡില്‍ ഒന്ന് എന്നിങ്ങനെ കൊടിയത്തൂരിലെ 76 കുടുംബങ്ങള്‍ക്കാണ് ഇന്ന് പട്ടയം ലഭിച്ചത്.

പട്ടയം വാങ്ങിക്കൊടുക്കാന്‍ കഠിനാധ്വാനം ചെയ്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത്, മൂന്നാം വാര്‍ഡ് മെമ്പര്‍ ശിഹാബ് മാട്ടുമുറി, പതിനാലാം വാര്‍ഡ് മെമ്പര്‍ കെ.ജി സീനത്ത് എന്നിവരെ വെല്‍ഫെയര്‍പാര്‍ട്ടി ആദരിച്ചു. കെ.സി അന്‍വര്‍, ശ്രീജ മാട്ടുമുറി എന്നിവര്‍ പൊന്നാടയണിയിച്ചു.

മാട്ടുമുറി രാജീവ് ഗാന്ധി നഗറിലുള്ള ജനങ്ങള്‍ ശിഹാബ് മാട്ടുമുറിയെ ബൊക്കെ നല്‍കി സ്വീകരിച്ചാണ് സന്തോഷം പങ്കുവെച്ചത്.

ഒരാളെപ്പോലും സര്‍ക്കാര്‍ ആപ്പീസുകള്‍ക്ക് മുമ്പില്‍ ക്യൂ നിര്‍ത്തി പ്രയാസപ്പെടുത്താതെ മുഴുവനാളുകള്‍ക്കും പട്ടയം ലഭിച്ചത് കാലങ്ങളായുള്ള ഭൂമസര പോരാട്ടങ്ങളുടെ വിജയമാണെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്തിനും ഭരണസമിതിക്കും അഭിവാദ്യം നേരുന്നതായും വെല്‍ഫെയര്‍ പാര്‍ട്ടി മാട്ടുമുറി യൂനിറ്റ് പ്രസിഡന്റ് ശ്രീജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38679/the-wait-of-three-decades-is-over-the-president-and-shihab-mattumuri-were-honored)