---
title: "ഇഫ്താര്‍ സംഗമവും മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ച് എസ്‌കെഎസ്എസ്എഫ് പരപ്പന്‍പൊയില്‍ ടൗണ്‍ കമ്മറ്റി"
english_title: "SKSSF Parappanpoyil Town Committee organizes Iftar meeting and Majlisunnoor prayer meeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38685/skssf-parappanpoyil-town-committee-organizes-iftar-meeting-and-majlisunnoor-prayer-meeting"
published_at: "2022-04-21T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626174dd3f0c5_kk.jpg"
keywords: []
---

# ഇഫ്താര്‍ സംഗമവും മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ച് എസ്‌കെഎസ്എസ്എഫ് പരപ്പന്‍പൊയില്‍ ടൗണ്‍ കമ്മറ്റി

> **Lead Summary:** ** പരപ്പന്‍പൊയില്‍ : **എസ്‌കെഎസ്എസ്എഫ് പരപ്പന്‍പൊയില്‍ ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഹൈലാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ഞൂറോളം പേര്‍ക്ക് ഇഫ്താര്‍ സൗകര്യം ഒരുക്കി.

## Article Content

** പരപ്പന്‍പൊയില്‍ : **എസ്‌കെഎസ്എസ്എഫ് പരപ്പന്‍പൊയില്‍ ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഹൈലാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ഞൂറോളം പേര്‍ക്ക് ഇഫ്താര്‍ സൗകര്യം ഒരുക്കി.

എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. ഇഫ്താര്‍ സംഗമങ്ങള്‍ ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും പ്രതീകമാണെന്നും യുവാക്കളുടെ പങ്കാളിത്തം ഏറെ പ്രതീക്ഷയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ബദര്‍ അനുസ്മരണ പ്രഭാഷണം പികെ മുഹമ്മദ് ബാഖവി അല്‍ ഹൈത്തമി നടത്തി.

മജ്‌ലിസുന്നൂറിന് കെ അബ്ദുല്‍ ബാരി ബാഖവി നേതൃത്വം നല്‍കി. വാവാട് മഹല്ല് ഖാളി കെ അബ്ദുല്ല ബാഖവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെടി അബ്ദുറഹിമാന്‍ മാസ്റ്റര്‍, മുസ്തഫ നിസാമി, അസീസ് മദനി, ഇല്യാസ് മൗലവി, എംടി അയ്യൂബ് ഖാന്‍, എംപി മൂസ മാസ്റ്റര്‍, വാഹിദ് അണ്ടോണ, കുഞ്ഞഹമ്മദ് മാസ്റ്റര്‍, പികെ സലീം, വികെ അബ്ദു ഹാജി, എ.പി മൂസ, മുഹമ്മദ് നഈം വി.കെ എന്നിവര്‍ സംസാരിച്ചു.

എസ്‌കെഎസ്എസ്എഫ് പരപ്പന്‍പൊയില്‍ ടൗണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് റിസാല്‍ കെ കെ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ജാബിര്‍ ഇ കെ നന്ദിയും പറഞ്ഞു.

പ്രസിഡന്റ് മിസ്ബാഹ് അശ്അരി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സമസ്ത പൊതുപരീക്ഷയില്‍ 5, 7, 10, 12 എന്നീ ക്ലാസുകളില്‍ നിന്ന് ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38685/skssf-parappanpoyil-town-committee-organizes-iftar-meeting-and-majlisunnoor-prayer-meeting)