---
title: "തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി ജല നടത്തവുമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് "
english_title: "Naduvannur Grama Panchayat with water walk as part of the fresh water Navakeralam program"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38744/naduvannur-grama-panchayat-with-water-walk-as-part-of-the-fresh-water-navakeralam-program"
published_at: "2022-04-22T11:26:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/626244fd2e0ea_NDR.JPG"
keywords: []
---

# തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി ജല നടത്തവുമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **നടുവണ്ണൂര്‍** : തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ജല നടത്തം സംഘടിപ്പിക്കുന്നു.

## Article Content

**നടുവണ്ണൂര്‍** : തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ജല നടത്തം സംഘടിപ്പിക്കുന്നു.

ചട്ടംകുട്ടി തോടും വെങ്ങളത്ത് കണ്ടി കടവ് രാമന്‍ പുഴയോരവും ശൂചീകരണവും തുടര്‍ന്ന് വെങ്ങളത്ത് കണ്ടി കടവില്‍ ജലസഭയും നടക്കുകയാണ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. അനിത ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ അധ്യക്ഷതയും വഹിക്കും.

ജനപ്രതിനിധികള്‍, സാമൂഹ്യ- സാംസ്‌ക്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ഏപ്രില്‍ 23 ശനിയാഴ്ച രാവിലെ 8.30 ന് തെക്കയില്‍ താഴെ വയലില്‍ എത്തിച്ചേരുന്നവര്‍ക്ക് ജല നടത്തത്തില്‍ പങ്കെടുക്കാവുന്നതാണ്. 9.30 ജലസഭയും നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38744/naduvannur-grama-panchayat-with-water-walk-as-part-of-the-fresh-water-navakeralam-program)