---
title: "ഇനി ഞാന്‍ ഒഴുകട്ടെ - തെളിനീരൊഴുകും നവകേരളം  ചെറുപുഴ വീണ്ടെടുപ്പിന് തുടക്കമായി "
english_title: "Let me flow now - fresh water will flow Nava Kerala - Cherupuzha is the beginning of recovery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38747/let-me-flow-now-fresh-water-will-flow-nava-kerala-cherupuzha-is-the-beginning-of-recovery"
published_at: "2022-04-22T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62624b1b467b4_RIVER1.JPG"
keywords: []
---

# ഇനി ഞാന്‍ ഒഴുകട്ടെ - തെളിനീരൊഴുകും നവകേരളം  ചെറുപുഴ വീണ്ടെടുപ്പിന് തുടക്കമായി 

> **Lead Summary:** **കുന്ദമംഗലം **: സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളും ശുചീകരിക്കുക എന്ന പൊതു ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ ചെറുപുഴ ശുചീകരണത്തിന് തുടക്കം കുറിച്ചു.

## Article Content

**കുന്ദമംഗലം **: സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളും ശുചീകരിക്കുക എന്ന പൊതു ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ ചെറുപുഴ ശുചീകരണത്തിന് തുടക്കം കുറിച്ചു.

കുന്നമംഗലം പിലാശേരി ഭാഗത്തു വെച്ച് നടന്ന പരിപാടി കുന്നമംഗലം മണ്ഡലം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍ അധ്യക്ഷതയും വഹിച്ചു.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ് അതില്‍ ഒന്നായ തെളിനീരോഴുകും നവകേരളം പരിപാടി ജലാശയങ്ങളുടെ വീണ്ടെടുപ്പില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശുചീകരണത്തിന് ശേഷം നടന്ന പരിപാടിയില്‍ കുന്നമംഗലം ബ്ലോക്ക് പ്രസിഡന്റ് ബാബു മുഖ്യപ്രഭാഷണം നടത്തി. ചെറുപുഴ ശുചീകരണത്തിന്റെ ഭാഗമായി 2 കിലോമീറ്ററോളം ആണ് ശുചീകരണം നടത്തിയത്.

പുഴയുടെ രണ്ടു വശങ്ങളിലുമുള്ള മരങ്ങളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ അടിഞ്ഞു കൂടിയിട്ടുണ്ട്. ഒരു ഭാഗത്തു മണല്‍ വന്നു അടിഞ്ഞു പുഴയുടെ നടുക്ക് തുരുത്തു പോലെ രൂപപ്പെട്ടിട്ടുണ്ട് ഇവിടെ പുഴ നീര്‍ച്ചാല്‍ പോലെ രണ്ടു വശത്തുകൂടെ ഒഴുക്കുകയാണ്.

ഈ തുരുത്തില്‍ അനേകം പഴ്വസ്തുക്കള്‍, അടിഞ്ഞു കൂടിയും മരങ്ങള്‍ വളര്‍ന്നിട്ടുമുണ്ട്. പ്രദേശ വാസികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ 4 ഗ്രൂപ്പുകളിളായി ശുചീകരണത്തില്‍ പങ്കാളികളായി.

ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച പാഴ്‌വസ്തുക്കള്‍ തരം തിരിച്ചു കൈമാറും. ശുചീകരണത്തിന്റെ ഭാഗമായി പ്രാഥമിക ജല പരിശോധനയുടെ ഉദ്ഘാടനം കുന്നംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്നു നടത്തി.

24 മണിക്കൂറിനു ശേഷം ജലത്തില്‍ കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം ഉണ്ടോ എന്ന് അറിയാനാകും. ചെറുപുഴയില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് ഉള്‍പെടെയുള്ളവ വരും ദിവസങ്ങളില്‍ നീക്കം ചെയ്യും.

ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ചെറുപുഴ വീണ്ടെടുക്കുന്നതിനു ബ്രഹത് പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെളിനീരൊഴുകും നവകേരളം പദ്ധതി വിശദീകരിച്ചു കൊണ്ട് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ് സംസാരിച്ചു.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ദര്‍മ്മരക്‌നന്‍, ശിവാനന്തന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഉഷ കുമാരി, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ രാജേഷ്, ചെറുപുഴ ശുചീകണ കമ്മിറ്റി കണ്‍വീനര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38747/let-me-flow-now-fresh-water-will-flow-nava-kerala-cherupuzha-is-the-beginning-of-recovery)