---
title: "രാമന്‍പുഴ വീണ്ടെടുപ്പ് : ജനകീയ ശുചീകരണത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി "
english_title: "Ramanpuzha Redemption: A proclamation march was held as part of the mass cleansing"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38798/ramanpuzha-redemption-a-proclamation-march-was-held-as-part-of-the-mass-cleansing"
published_at: "2022-04-22T15:44:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6262815a9682d_RIVER1.jpg"
keywords: []
---

# രാമന്‍പുഴ വീണ്ടെടുപ്പ് : ജനകീയ ശുചീകരണത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി 

> **Lead Summary:** **ബാലുശ്ശേരി :** രാമന്‍പുഴയുടെ വീണ്ടെടുപ്പിനായുള്ള ജനകീയ ശുചീകരണത്തിന്റെ ഭാഗമായി വാകയാട് വിളംബര ജാഥ നടത്തി.

## Article Content

**ബാലുശ്ശേരി :** രാമന്‍പുഴയുടെ വീണ്ടെടുപ്പിനായുള്ള ജനകീയ ശുചീകരണത്തിന്റെ ഭാഗമായി വാകയാട് വിളംബര ജാഥ നടത്തി.

വാകയാട് അങ്ങാടിയില്‍ നിന്നാരംഭിച്ച വിളംബരജാഥ കോവിലകം താഴെ, വാകയാട് കോട്ട വഴി മുണ്ടയില്‍താഴെ സമാപിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന പ്രവര്‍ത്തകര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകര്‍ എന്നിവര്‍ വിളംബര ജാഥയില്‍ അണിനിരന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു കൊല്ലര്കണ്ടി, ബിന്ദു ഹരിദാസന്‍, ഗീത കെ ഉണ്ണി, ഇ. അരവിന്ദാക്ഷന്‍, പി. ബാലന്‍ നമ്പ്യാര്‍, കെ.വി. സുരേഷ്, എം. പോക്കര്‍കുട്ടി, വി.പി. ഗോവിന്ദന്‍കുട്ടി, കെ. ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38798/ramanpuzha-redemption-a-proclamation-march-was-held-as-part-of-the-mass-cleansing)