---
title: "വയനാട് ചുരത്തിലെ ആറാം വളവ് വനത്തില്‍ നിന്നും ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ പാറക്കല്ല് വീണ് മരണപ്പെട്ട അഭിനവിന്റെ വീട് വയനാട് ചുരം സംരക്ഷണ സമിതി ഭാരവാഹികള്‍ സന്ദര്‍ശിച്ചു"
english_title: "Wayanad Pass Conservation Committee officials visited the house of Abhinav who died after falling off a rock on his bike while driving from the 6th bend forest in Wayanad Pass."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38804/wayanad-pass-conservation-committee-officials-visited-the-house-of-abhinav-who-died-after-falling-off-a-rock-on-his-bike-while-driving-from-the-6th-bend-forest-in-wayanad-pass"
published_at: "2022-04-22T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262859c7797f_WAYA1.jpg"
keywords: []
---

# വയനാട് ചുരത്തിലെ ആറാം വളവ് വനത്തില്‍ നിന്നും ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ പാറക്കല്ല് വീണ് മരണപ്പെട്ട അഭിനവിന്റെ വീട് വയനാട് ചുരം സംരക്ഷണ സമിതി ഭാരവാഹികള്‍ സന്ദര്‍ശിച്ചു

> **Lead Summary:** **താമരശ്ശേരി** : വയനാട് ചുരത്തിലെ ആറാം വളവില്‍ വനത്തില്‍ നിന്ന് പാറക്കല്ല് വീണു ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ പതിച്ച് മരണപ്പെട്ട മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവിന്റെ വീട് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

## Article Content

**താമരശ്ശേരി** : വയനാട് ചുരത്തിലെ ആറാം വളവില്‍ വനത്തില്‍ നിന്ന് പാറക്കല്ല് വീണു ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ പതിച്ച് മരണപ്പെട്ട മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവിന്റെ വീട് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

ചുരത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംഭവിച്ച ഈ പ്രകൃതിദുരന്തത്തില്‍ ഒരാള്‍ മരണപ്പെടുകയും കൂടെയുള്ളയാള്‍ക്ക് ഗുരുതരമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു.

സമിതി ഭാരവാഹികളായ മൊയ്തു മുട്ടായി, പി.കെ. സുകുമാരന്‍, ജസ്റ്റിന്‍ ജോസ്, അബ്ദുള്‍ ലത്തീഫ് എന്നിവരും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. വിജയനും ഉള്‍പ്പെടെയുള്ള സംഘമാണ് വീട് സന്ദര്‍ശിച്ച് കുടുംബാഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേര്‍ന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38804/wayanad-pass-conservation-committee-officials-visited-the-house-of-abhinav-who-died-after-falling-off-a-rock-on-his-bike-while-driving-from-the-6th-bend-forest-in-wayanad-pass)