---
title: "കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 1.45 കോടി "
english_title: "Renovation of Kakkayam Family Health Center 1.45 crore for construction of new building"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38829/renovation-of-kakkayam-family-health-center-145-crore-for-construction-of-new-building"
published_at: "2022-04-22T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262b546a9860_kk.jpg"
keywords: []
---

# കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 1.45 കോടി 

> **Lead Summary:** **ബാലുശ്ശേരി: **കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 1.45 കോടി രൂപയുടെ ഡി.പി.ആര്‍ സര്‍ക്കാര്‍ അംഗീകരിച്ചു.

## Article Content

**ബാലുശ്ശേരി: **കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 1.45 കോടി രൂപയുടെ ഡി.പി.ആര്‍ സര്‍ക്കാര്‍ അംഗീകരിച്ചു.

അമ്പലകുന്ന് ആദിവാസികള്‍ക്കുള്‍പ്പെടെ പ്രാഥമിക ചികില്‍സ ലഭ്യമാക്കാന്‍ കഴിയുന്ന കക്കയം കടുംബാരോഗ്യ കേന്ദ്രത്തിന്റെ മുഖഛായ മാറുന്ന വികസനമാണ് വരാന്‍ പോവുന്നതെന്ന് അഡ്വ: കെ.എം സച്ചിന്‍ ദേവ് എംഎല്‍എ പറഞ്ഞു.

നിങ്ങളോടൊപ്പം എംഎല്‍എ എന്ന പരിപാടി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നിവേദനമായി ലഭിച്ച ഒരു വിഷയമായിരുന്നു സിപിഐഎം ബ്രാഞ്ച്, ലോക്കല്‍ കമ്മറ്റി, ഗ്രാമ പഞ്ചായത്ത് തുടങ്ങി നിരവധി പേരുടെ ആവശ്യമായിരുന്ന കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം.

കക്കയം കെഎസ്‌സിബിയുടെ ഉടമസ്ഥതയിലുള്ള 48.25 സെന്റ് സ്ഥലത്താണ് കക്കയം കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നത്. കെഎസ്‌സിബിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ആരോഗ്യ വകുപ്പിന് കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കുന്നതിന് നിയമപരമായ തടസ്സമുണ്ടായിരുന്നു.

കക്കയം കെ.എസ്‌സിബിയുമായി ബന്ധപ്പെട്ടപ്പോള്‍ പ്രസ്തുത ഭൂമി പവര്‍ ഹൗസിന് വേണ്ടി ഏറ്റെടുത്ത കാലം മുതലുള്ള നികുതി റവന്യു വകുപ്പിന് അയക്കേണ്ടതുണ്ടായിരുന്നു.

നിയമസഭയില്‍ 2 സമ്മേളനങ്ങളില്‍ 3 ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് മന്ത്രിയോട് ചോദിച്ചിരുന്നു.ഇതിന്റെ ഭാഗമായി നടപടികള്‍ വേഗത്തിലായി. 42.25 സെന്റ് സ്ഥലം വ്യവസ്ഥകള്‍ക്ക് വിധേയമായി വിട്ടുകൊടുക്കുന്നതിന് തത്വത്തില്‍ 16-03-2022 ന് ചേര്‍ന്ന കെഎസ്‌സിബി ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38829/renovation-of-kakkayam-family-health-center-145-crore-for-construction-of-new-building)