---
title: "സംസ്ഥാന സര്‍ക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതി മുക്കം നഗരസഭ തലത്തില്‍ തുടക്കമായി "
english_title: "The state government's fresh water Navakeralam project has started at the municipal level"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38831/the-state-governments-fresh-water-navakeralam-project-has-started-at-the-municipal-level"
published_at: "2022-04-22T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262b929a5054_kk.jpg"
keywords: []
---

# സംസ്ഥാന സര്‍ക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതി മുക്കം നഗരസഭ തലത്തില്‍ തുടക്കമായി 

> **Lead Summary:** **മുക്കം: **സംസ്ഥാന സര്‍ക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതി മുക്കം നഗരസഭ തലത്തില്‍ തുടക്കമായി. മണാശേരിയില്‍ വട്ടോളിപ്പറമ്പ്-പുല്‍പ്പറമ്പ് തോട് ശുചീകരണം നടത്തിക്കൊണ്ട് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**മുക്കം: **സംസ്ഥാന സര്‍ക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതി മുക്കം നഗരസഭ തലത്തില്‍ തുടക്കമായി. മണാശേരിയില്‍ വട്ടോളിപ്പറമ്പ്-പുല്‍പ്പറമ്പ് തോട് ശുചീകരണം നടത്തിക്കൊണ്ട് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.

നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു അദ്ധ്യക്ഷനായി. പുഴകളും അരുവികളും വൃത്തിയായി പരിപാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു.

സന്നദ്ധ സേവന പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും, ഹരിത കര്‍മ്മ സേന, എന്‍. കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.എസ് എസ് വളണ്ടിയര്‍മാര്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ.ചാന്ദ്‌നി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രജിത പ്രദീപ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കുഞ്ഞന്‍, വിദ്യാഭ്യാസ കലാ-കായിക ചെയര്‍മാന്‍ ഇ. സത്യനാരായണന്‍, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് അബ്ദുള്‍ മജീദ്, കൗണ്‍സിലര്‍മാരായ രജനി, ബിന്ദു, ജോഷില, അശ്വതി, വസന്തകുമാരി, നഗരസഭ ആരോഗ്യ വിഭാഗം എച്ച്‌ഐ അജിത് ജെഎച്ച്‌ഐമാരായ ശ്രീജിത്, ബീധ, ശുചിത്വമിഷന്‍ ആര്‍.പി ലാജുവന്തി എന്നിവര്‍ പങ്കെടുത്തു.

ജലസഭയും ജല നടത്തവും പദ്ധതിയുടെ മുന്നോടിയായി നടത്തുകയുണ്ടായി. ഉദ്ഘാടന ചടങ്ങിനു ശേഷം നഗരസഭയിലെ വിവിധ ഡിവിഷനുകളില്‍ തെളിനീരൊഴുകും പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

വെസ്റ്റ് മാമ്പറ്റ, കുറ്റിപ്പാല, കൈട്ടാപ്പൊയില്‍, നീലേശ്വരം, വെണ്ണക്കോട് ,കാഞ്ഞിരമുഴി, പൊറ്റശ്ശേരി, കുറ്റിയരിമല്‍, മുക്കം,എന്നി ഡിവിഷന്‍ കേന്ദ്രങ്ങളിലും ജലസ്രോതസുകള്‍ ശുചികരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38831/the-state-governments-fresh-water-navakeralam-project-has-started-at-the-municipal-level)