---
title: "തിരുവമ്പാടി ഗ്രാമപഞ്ചായത്തില്‍ മാനവ ശുചിത്വ ദൗത്യം തുടങ്ങി "
english_title: "Human Sanitation Mission started in Thiruvambadi Grama Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38832/human-sanitation-mission-started-in-thiruvambadi-grama-panchayat"
published_at: "2022-04-22T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262bb6cd0ffc_kk.jpg"
keywords: []
---

# തിരുവമ്പാടി ഗ്രാമപഞ്ചായത്തില്‍ മാനവ ശുചിത്വ ദൗത്യം തുടങ്ങി 

> **Lead Summary:** **തിരുവമ്പാടി :**തെളിനീരൊഴുകും നവകേരളം ക്യാമ്പയ്‌ന് പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തില്‍ മാനവ ശുചിത്വ ദൗത്യത്തിന് തുടക്കമായി.

## Article Content

**തിരുവമ്പാടി :**തെളിനീരൊഴുകും നവകേരളം ക്യാമ്പയ്‌ന് പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തില്‍ മാനവ ശുചിത്വ ദൗത്യത്തിന് തുടക്കമായി.

ശുചിത്വ ജലാശയം മാനവ ജീവാശ്രയം എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചാണ് തിരുവമ്പാടി ഗ്രാമ പഞ്ചായതതില്‍ ജലാശയ ശുചീകരണ ക്യാമ്പയ്ന്‍ നടക്കുക. പുന്നക്കല്‍ പൊയിലിങ്ങാപുഴയില്‍ വെച്ച് നടന്ന ജല സഭ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്റെ അദ്ധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിലെ ഇരുവഴഞ്ഞിപുഴയും, പൊയിലിങ്ങാ പുഴയും, മറ്റു തോടുകള്‍, ചെറു ജലാശയങ്ങള്‍ എന്നിവ മാലിന്യമുക്തമാക്കി ഗ്രാമത്തിന് ഹരിത ശുചിത്വ സുന്ദരമായ ജലാശയങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

പദ്ധതിയെ കുറിച്ച് ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ പി. പ്രകാശ് വിശദീകരണ പ്രഭാഷണം നടത്തി. യോഗത്തില്‍ ലിസി മാളിയേക്കല്‍, രാമചന്ദ്രന്‍ കരിമ്പില്‍, മുഹമ്മദാലി കെ എം , സെക്രട്ടറി ബിബിന്‍ ജോസഫ് , അസി.സെക്രട്ടറി എ മനോജ്, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ , സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍,ഹരിത കര്‍മ്മസേനാ പ്രവര്‍ത്തകര്‍ ,രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

പരിപാടിയുടെ ഭാഗമായി വാര്‍ഡുകളില്‍ ജലനടത്തം സംഘടിപ്പിച്ച് ജലാശയങ്ങള്‍ മലിനമാകുന്നതിന്റെ ഉറവിടങ്ങള്‍ കണ്ടെത്തുകയും മലിനമായ പ്രദേശങ്ങളിലെ ജല സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും. മലിനമായ പ്രദേശങ്ങളെ കൃത്യമായി മാപ്പിംഗ് നടത്തി ശുചിത്വ ജലാശയങ്ങളാക്കാന്‍ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കും. ജലനടത്തിന്റെ ഭാഗമായി ജലാശയങ്ങളുടെ ഓരത്തു വെച്ച് ജലസഭകള്‍ ചേരുകയും ജലാശയങ്ങള്‍ ശുചിത്വമുള്ളതാക്കാനുള്ള പദ്ധതികളെ കുറിച്ച് ചര്‍ച്ചകളും നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38832/human-sanitation-mission-started-in-thiruvambadi-grama-panchayat)