---
title: "രാമന്‍ പുഴ ശുചീകരണ യജ്ഞത്തിന് തുടക്കമായി "
english_title: "Raman river cleansing yajna begins"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38935/raman-river-cleansing-yajna-begins"
published_at: "2022-04-23T15:38:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6263d961119e2_RIVER3.JPG"
keywords: []
---

# രാമന്‍ പുഴ ശുചീകരണ യജ്ഞത്തിന് തുടക്കമായി 

> **Lead Summary:** **നടുവണ്ണൂര്‍** : 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിനിന്റെ ഭാഗമായി കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രാമന്‍ പുഴ ശുചീകരണ യജ്ഞത്തിന് തുടക്കമായി.

## Article Content

**നടുവണ്ണൂര്‍** : 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിനിന്റെ ഭാഗമായി കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രാമന്‍ പുഴ ശുചീകരണ യജ്ഞത്തിന് തുടക്കമായി.

ഇന്ന് രാവിലെ 9.30ന് നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡി നിര്‍വഹിച്ചു.

250 മീറ്റര്‍ നീളത്തില്‍ 18 ഗ്രൂപ്പുകളിലായി 4.30 കിലോമീറ്റര്‍ ആണ് ശുചീകരിക്കാന്‍ ലക്ഷ്യമിടുന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി. ബാലന്‍, കെ.വി. സുരേഷ്, ടി. അനില്‍കുമാര്‍, ബിന്ദു കൊല്ലരു കണ്ടി, ഗീതാ. കെ. ഉണ്ണി, ബിന്ദു ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38935/raman-river-cleansing-yajna-begins)