---
title: "ജല സഭക്ക് അഭിവാദ്യമര്‍പ്പിച്ച് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍ "
english_title: "GMLP School Naduvannoor greets Jala Sabha"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39031/gmlp-school-naduvannoor-greets-jala-sabha"
published_at: "2022-04-24T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6264dae2e1e73_NDR2.JPG"
keywords: []
---

# ജല സഭക്ക് അഭിവാദ്യമര്‍പ്പിച്ച് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍ 

> **Lead Summary:** **നടുവണ്ണൂര്‍ **: തെളിനീര്‍ ഒഴുകും നവകേരളം പരിപാടിയുടെ ഭാഗമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് തെക്കയില്‍ താഴെ മുതല്‍ ചട്ടംകുട്ടി തോട് വെങ്ങളത്ത് കണ്ടിക്കടവ് വരെ സംഘടിപ്പിച്ച ജലനടത്തത്തിനും തുടര്‍ന്ന് നടന്ന ജല സഭയ്ക്കും നടുവണ്ണൂര്‍ ജിഎംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അഭിവാദ്യമര്‍പ്പിച്ചു.

## Article Content

**നടുവണ്ണൂര്‍ **: തെളിനീര്‍ ഒഴുകും നവകേരളം പരിപാടിയുടെ ഭാഗമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് തെക്കയില്‍ താഴെ മുതല്‍ ചട്ടംകുട്ടി തോട് വെങ്ങളത്ത് കണ്ടിക്കടവ് വരെ സംഘടിപ്പിച്ച ജലനടത്തത്തിനും തുടര്‍ന്ന് നടന്ന ജല സഭയ്ക്കും നടുവണ്ണൂര്‍ ജിഎംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അഭിവാദ്യമര്‍പ്പിച്ചു.

അവധിക്കാലത്തും ഏറെ ആവേശത്തോടെയാണ് കുട്ടികള്‍ ജലസഭയില്‍ പങ്കെടുത്തത്. നേരത്തെ രാമന്‍ പുഴയോരത്തെ കണ്ടല്‍ക്കാട് സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിപാടികള്‍ നടത്തി ജിഎംഎല്‍പി സ്‌കൂള്‍ ശ്രദ്ധ നേടിയിരുന്നു.

ചടങ്ങില്‍ വിദ്യാര്‍ഥി പ്രതിനിധി സൂര്യദേവ് സംസാരിച്ചു. പ്രധാനാ ധ്യാപകന്‍ യു.എം. രമേശന്‍, പിടിഎ വൈസ് പ്രസിഡണ്ട് എന്‍. മുഹമ്മദ് നവാസ്, സ്റ്റാഫ് സെക്രട്ടറി കെ. മുബീര്‍, എ.എം. ലൂസി, കെ.എസ്. സനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39031/gmlp-school-naduvannoor-greets-jala-sabha)