---
title: "പ്ലാസ്റ്റിക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് "
english_title: "Naduvannur Grama Panchayat to curb plastics"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39043/naduvannur-grama-panchayat-to-curb-plastics"
published_at: "2022-04-24T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6264e64c9a7a3_NDR4.jpg"
keywords: []
---

# പ്ലാസ്റ്റിക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **നടുവണ്ണൂര്‍** : ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക്ക് കവറുകളുടെ നിര്‍മ്മാണം, വിതരണം, വില്‍പ്പന എന്നിവയുടെ നിരോധനം മെയ് ഒന്നു മുതല്‍ കര്‍ശനമായി നടപ്പിലാക്കാന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്.

## Article Content

**നടുവണ്ണൂര്‍** : ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക്ക് കവറുകളുടെ നിര്‍മ്മാണം, വിതരണം, വില്‍പ്പന എന്നിവയുടെ നിരോധനം മെയ് ഒന്നു മുതല്‍ കര്‍ശനമായി നടപ്പിലാക്കാന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന വ്യാപാരി വ്യവസായികളുടെയും, ട്രേഡ് യൂനിയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനിച്ചു.

പ്രസിഡണ്ട് ടി.പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. മനോജ്, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. ഷിബിന്‍, ഉമ്മര്‍ തമന്ന (ഏകോപന സമിതി), മലബാര്‍ ചന്ദ്രന്‍ (വ്യവസായ സമിതി), സുധീഷ് ചെറുവത്ത്, ടി.സി. സുരേന്ദ്രന്‍, സി.കെ. സോമന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39043/naduvannur-grama-panchayat-to-curb-plastics)