---
title: "കട്ടിപ്പാറയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി രൂപീകരണ യോഗം നടത്തി "
english_title: "Ambedkar held a meeting to formulate a rural development plan at Kattipara"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39050/ambedkar-held-a-meeting-to-formulate-a-rural-development-plan-at-kattipara"
published_at: "2022-04-24T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6264eed0c0ec4_KATTIPARA1.JPG"
keywords: []
---

# കട്ടിപ്പാറയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി രൂപീകരണ യോഗം നടത്തി 

> **Lead Summary:** **കട്ടിപ്പാറ** : കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമല്‍ അംബേദ്കര്‍ കോളനിയില്‍ പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമവികസന പരിപാടി 2021-22 ന്റെ ഭാഗമായി പദ്ധതി രൂപീകരണയോഗം കൊടുവള്ളി നിയോജകമണ്ഡലം എംഎല്‍എ ഡോ: എംകെ. മുനീര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കട്ടിപ്പാറ** : കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമല്‍ അംബേദ്കര്‍ കോളനിയില്‍ പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമവികസന പരിപാടി 2021-22 ന്റെ ഭാഗമായി പദ്ധതി രൂപീകരണയോഗം കൊടുവള്ളി നിയോജകമണ്ഡലം എംഎല്‍എ ഡോ: എംകെ. മുനീര്‍ ഉദ്ഘാടനം ചെയ്തു.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പട്ടികജാതി വികസന ഓഫീസര്‍ ഐ.പി. ശൈലേഷ് പദ്ധതി വിശദീകരണം ചെയ്തു.

ഡെനീസ് മാത്യു (അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ നിര്‍മ്മിതികേന്ദ്ര കോഴിക്കോട്), അബൂബക്കര്‍ കുട്ടി, ദിവ്യ സുനില്‍കുമാര്‍, കെ.പി. രാഘവന്‍, ഹാരിസ് അമ്പായത്തോട്, എന്‍.പി. കുഞ്ഞാലി എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്തംഗം വിഷ്ണു ചുണ്ടന്‍കുഴി സ്വാഗതവും രാജന്‍ കെ.പി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39050/ambedkar-held-a-meeting-to-formulate-a-rural-development-plan-at-kattipara)