---
title: "മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അംഗനവാടിയിലേക്ക് ഫര്‍ണീച്ചറുകള്‍ കൈമാറി "
english_title: "The Muslim Youth League Committee handed over the furniture to the Anganwadi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39055/the-muslim-youth-league-committee-handed-over-the-furniture-to-the-anganwadi"
published_at: "2022-04-24T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6264f764dc160_NURSURY1.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അംഗനവാടിയിലേക്ക് ഫര്‍ണീച്ചറുകള്‍ കൈമാറി 

> **Lead Summary:** **കൊടിയത്തൂര്‍** : വെസ്റ്റ് കൊടിയത്തൂര്‍ പതിനാറാം വാര്‍ഡ് കഴുത്തുട്ടിപുറായി അംഗനവാടിയിലേക്ക് പുതിയ കൂട്ടുകാരെ വരവേല്‍ക്കുന്നതിന് വെസ്റ്റ് കൊടിയത്തൂര്‍ ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കുട്ടികസേരകള്‍ നല്‍കി.

## Article Content

**കൊടിയത്തൂര്‍** : വെസ്റ്റ് കൊടിയത്തൂര്‍ പതിനാറാം വാര്‍ഡ് കഴുത്തുട്ടിപുറായി അംഗനവാടിയിലേക്ക് പുതിയ കൂട്ടുകാരെ വരവേല്‍ക്കുന്നതിന് വെസ്റ്റ് കൊടിയത്തൂര്‍ ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കുട്ടികസേരകള്‍ നല്‍കി.

അംഗനവാടിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ. ഹസ്സന്‍കുട്ടി കസേരകള്‍ പ്രേമാവതിക്ക് കൈമാറി.

മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് സി. ഷമീര്‍ അധ്യക്ഷത വഹിച്ചു. നിലവിലെ കസേരകള്‍ കാലപ്പഴക്കത്താല്‍ കേടാവുകയും, കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടുകയും ചെയ്തതോടെ കുഞ്ഞു മക്കള്‍ക്ക് ആവശ്യമായ ഇരിപ്പിട സൗകര്യം ആവശ്യപ്പെട്ട് അംഗനവാടി ടീച്ചര്‍ പഞ്ചായത്തംഗത്തോട് അവതരിപ്പിച്ച ആവശ്യം യൂത്ത് ലീഗ് യൂണിറ്റ് കമ്മറ്റി ഏറ്റെടുക്കുകയായിരുന്നു.

പരിപാടിയില്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഫസല്‍ കൊടിയത്തൂര്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.ടി. റിയാസ്, നിയാസ് കലങ്ങോട്ട്, കെ. ജുബൈര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39055/the-muslim-youth-league-committee-handed-over-the-furniture-to-the-anganwadi)