---
title: "നെല്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി "
english_title: "Paddy was harvested"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39084/paddy-was-harvested"
published_at: "2022-04-24T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626529d5b3f74_NELLU1.jpg"
keywords: []
---

# നെല്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി 

> **Lead Summary:** **കൊടിയത്തൂര്‍** : ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവാടി പുഞ്ചപ്പാടത്ത് നടത്തിയ മൂന്നേക്കര്‍ നെല്‍ കൃഷിയുടെ വിളവെടുപ്പ് പുഞ്ചപ്പാടത്ത് നടന്നു.

## Article Content

**കൊടിയത്തൂര്‍** : ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവാടി പുഞ്ചപ്പാടത്ത് നടത്തിയ മൂന്നേക്കര്‍ നെല്‍ കൃഷിയുടെ വിളവെടുപ്പ് പുഞ്ചപ്പാടത്ത് നടന്നു.

തിരുവമ്പാടി നിയോജക മണ്ഡലം എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ആഫിസ് ചേറ്റൂര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയില്‍ ചെറുവാടി പുഞ്ചപ്പാടത്ത് നെല്‍കൃഷി ഇറക്കിയത്.

നെല്‍കൃഷിയുടെ നിലമൊരുക്കല്‍, വിത്തിടല്‍, ഞാറ് നടീല്‍, കൊയ്‌തെടുക്കല്‍ വരെയുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍ ജീവനക്കാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

ഇരുന്നൂറ് ഏക്കറിലധികം വരുന്ന ചെറുപാടി പുഞ്ചപ്പാടം പരമ്പരാഗത നെല്‍ കര്‍ഷകര്‍ക്കും വിവിധ ഫാര്‍മേഴ്‌സ് ക്ലബുകള്‍ക്കുമൊപ്പം ചേര്‍ന്ന് പൂര്‍ണ്ണമായും തരിശുരഹിതമാക്കുകയെന്നതാണ് സംഘടന ലക്ഷ്യമിടുന്നത്.

നൂറ്റിഇരുപത് ദിവസം പ്രായമുള്ള ഉമ, ഐശ്വര്യ വിത്തിനങ്ങളാണ് ഈ വര്‍ഷവും കൃഷി ചെയ്തത്. മുന്‍ വര്‍ഷങ്ങളിലേതു പോലെ മികച്ച വിളവ് ഇത്തവണയും ലഭിച്ചിട്ടുണ്ട്.

ഉല്പാദിപ്പിച്ച നെല്ല് അരി, അവല്‍, തുടങ്ങിയവ ഉല്പന്നങ്ങളാക്കി വിതരണം ചെയ്യുന്ന രീതിയാണ് തുടര്‍ന്ന് പോരുന്നത്.

എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഹംസ കണ്ണാട്ടില്‍, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എന്‍ സന്തോഷ്, എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം അനൂപ് തോമസ്, എ. അജീഷ്, പി.സി. മുജീബ് റഹ്‌മാന്‍, പി.പി. അസ്‌ലം എന്നിവര്‍ സംസാരിച്ചു.

വിളവെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നസീര്‍ മണക്കാടിയില്‍, കെ.കെ. അലി ഹസ്സന്‍, മുഹമ്മദ് പന്നിക്കോട്, പി. ചന്ദ്രന്‍, എ. അനില്‍കുമാര്‍, ജെ. ജനീഷ്, ജോസ് കുര്യാക്കോസ്, പി. രാഘവന്‍. ബഷീര്‍ നെച്ചിക്കാട്, അബ്ദു സമദ് പൊറ്റമ്മല്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39084/paddy-was-harvested)