---
title: "അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്ററില്‍ പുതുവസ്ത്രവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെത്തി കണ്ണുനിറഞ്ഞ് ഏലിയാമ്മ "
english_title: "Welfare party workers presented new cloths to Eliamma  on the Easter Day that  first Easter without her husband"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39090/welfare-party-workers-presented-new-cloths-to-eliamma-on-the-easter-day-that-first-easter-without-her-husband"
published_at: "2022-04-24T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62653cf49eaa8_EASTERRR.jpg"
keywords: []
---

# അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്ററില്‍ പുതുവസ്ത്രവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെത്തി കണ്ണുനിറഞ്ഞ് ഏലിയാമ്മ 

> **Lead Summary:** **തോട്ടുമുക്കം** : അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്റര്‍ ദിനത്തില്‍ ഒറ്റപ്പെടലിന്റെ വേദന തിന്ന് കഴിയവെയാണ് സ്നേഹത്തിന്റെ പുതുവസ്ത്രവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ കൊച്ചുകൂരയിലെത്തിയത്.

## Article Content

**തോട്ടുമുക്കം** : അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്റര്‍ ദിനത്തില്‍ ഒറ്റപ്പെടലിന്റെ വേദന തിന്ന് കഴിയവെയാണ് സ്നേഹത്തിന്റെ പുതുവസ്ത്രവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ കൊച്ചുകൂരയിലെത്തിയത്.

തോട്ടുമുക്കം മാടാമ്പിയിലെ ഏലിയാമ്മക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് കുറെ നേരത്തേക്ക് ഒന്നും മിണ്ടാനായില്ല.

അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്ററില്‍ പുതുവസ്ത്രവുമായി മാടാമ്പിക്കുന്ന് കയറി വന്ന ഈ മക്കളോട് പറയാന്‍ വാക്കുകളില്ലെന്ന് ഏലിയാമ്മ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് നേതാക്കളായ ബാവ പവര്‍വേള്‍ഡ്, ഇ.എന്‍. നദീറ, ശ്രീജ മാട്ടുമുറി, ബിയ്യക്കുട്ടി എന്നിവരാണ് ഈസ്റ്റര്‍ പുതുവസ്ത്ര സമ്മാനവുമായി ഏലിയാമ്മയുടെ വീട്ടിലെത്തിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39090/welfare-party-workers-presented-new-cloths-to-eliamma-on-the-easter-day-that-first-easter-without-her-husband)