---
title: "കുവൈറ്റ് കെഎംസിസിയുടെ ഫണ്ട് താമരശ്ശേരി സിഎച്ച് സെന്ററിന് കൈമാറി "
english_title: "Kuwait KMCC funds handed over to Thamarassery CH Center"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39091/kuwait-kmcc-funds-handed-over-to-thamarassery-ch-center"
published_at: "2022-04-24T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6265406c4ab03_FUND2.jpg"
keywords: []
---

# കുവൈറ്റ് കെഎംസിസിയുടെ ഫണ്ട് താമരശ്ശേരി സിഎച്ച് സെന്ററിന് കൈമാറി 

> **Lead Summary:** **താമരശ്ശേരി** : താലൂക്ക് ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സി.എച്ച് സെന്റര്‍ താമരശ്ശേരി നല്‍കുന്ന ഇഫ്താര്‍ വിരുന്നിലേക്ക് കുവൈറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി ഫണ്ട് കൈമാറി.

## Article Content

**താമരശ്ശേരി** : താലൂക്ക് ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സി.എച്ച് സെന്റര്‍ താമരശ്ശേരി നല്‍കുന്ന ഇഫ്താര്‍ വിരുന്നിലേക്ക് കുവൈറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി ഫണ്ട് കൈമാറി.

താമരശ്ശേരി മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം. ഉമ്മര്‍ മാസ്റ്റര്‍ ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.

ശിഹാബ് തങ്ങള്‍ കൊടുവള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.എസ്. മുഹമ്മദലി, എന്‍.പി. റസാഖ്, പി.ടി. ബാപ്പു, എ.കെ. അസീസ്, കെ.സി. ബഷീര്‍, കെ.എം.സി.സി ഭാരവാഹികളായ അബ്ദുല്‍ സലാം മണ്ണില്‍ കടവ്, അബ്ദു പോര്‍ങ്ങോട്ടൂര്‍, ബഷീര്‍ വാവാട്, നാസര്‍ കുരിക്കള്‍, അഷ്‌റഫ് കളരാന്തിരി, ഫൈസല്‍ കരുവമ്പൊയില്‍, നജീം വാവാട്, സാബിത്ത് വാവാട് എന്നിവര്‍ സംസാരിച്ചു.

അബ്ദുന്നാസര്‍ നരിക്കുനി സ്വാഗതവും ആര്‍.കെ. മൊയ്തീന്‍ കോയ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39091/kuwait-kmcc-funds-handed-over-to-thamarassery-ch-center)