---
title: "'ഞങ്ങളും കൃഷിയിലേക്ക്' ജനകീയ ക്യാമ്പയിനുമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് "
english_title: "Naduvannoor Grama Panchayat launches 'We too into agriculture' public campaign"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39365/naduvannoor-grama-panchayat-launches-we-too-into-agriculture-public-campaign"
published_at: "2022-04-26T10:58:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6267852a535c7_NDR2.JPG"
keywords: []
---

# 'ഞങ്ങളും കൃഷിയിലേക്ക്' ജനകീയ ക്യാമ്പയിനുമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **നടുവണ്ണൂര്‍** : കേരള സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന ജനകീയ ക്യാമ്പയിനായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് തല കാര്‍ഷിക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.

## Article Content

**നടുവണ്ണൂര്‍** : കേരള സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന ജനകീയ ക്യാമ്പയിനായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് തല കാര്‍ഷിക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.

മന്ദങ്കാവ് മദ്രസ്സാ ഹാളില്‍ വെച്ച് 13, 14 വാര്‍ഡുകളിലെ കാര്‍ഷിക സമിതി യോഗത്തില്‍ സുധീഷ് ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സൗജന്യമായി വിത്തുകളും, ഫിഷ് അമിനോ ആസിഡും മുതിര്‍ന്ന കര്‍ഷകന്‍ ഉമ്മര്‍ കുട്ടി കടുവച്ചന്‍കണ്ടിക്ക് നല്‍കി പി. സുജയും, അലി തുരുത്തി മുക്കിന് നല്‍കി സുധീഷ് ചെറുവത്തും വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

പി. സുജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സജില പദ്ധതി വിശദീകരിച്ചു.

കൃഷി അസിസ്റ്റന്റ് ധന്യ, മാസ്റ്റര്‍ കര്‍ഷകരായ വി.കെ. സിദ്ദിഖ്, അലി കണ്‍വീനര്‍മാരായ പി. സുധന്‍, ടി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39365/naduvannoor-grama-panchayat-launches-we-too-into-agriculture-public-campaign)