വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കി മുത്താച്ചിപ്പാറ

വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കി മുത്താച്ചിപ്പാറ
Oct 7, 2021 12:39 PM | By Balussery Editor

 കൂരാച്ചുണ്ട്: വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കി മുത്താച്ചിപ്പാറ. കോഴിക്കോട് ജില്ലയുടെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് മുത്താച്ചിപ്പാറ വ്യൂ പോയിന്റ്.

കായണ്ണ പഞ്ചായത്തിലെ ആറാം വാര്‍ഡിലും തൊട്ടടുത്ത കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലുമായി 35 ഏക്കറിലാണ് മുത്താച്ചിപ്പാറ സ്ഥിതി ചെയ്യുന്നത്. സൗന്ദര്യത്തോടൊപ്പം അപകടവും ഒളിഞ്ഞിരിക്കുന്ന മുത്താച്ചിപ്പാറയില്‍ മഴക്കാലത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ വഴുതി വീഴാന്‍ സാധ്യത ഏറെയാണ്. പാറകയറി മുകളിലെത്തിയാല്‍ പ്രകൃതിയുടെ സുന്ദരഭാവങ്ങള്‍ ആസ്വദിക്കാം.

സമുദ്രനിരപ്പില്‍നിന്ന് 300 അടിയോളം ഉയരത്തിലാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. തൊട്ടു മുന്നിലായി എരപ്പാംതോട്ടിലെ പൗരാണികമായ രണ്ട് അങ്കക്കല്ലുകളുടെ ദൃശ്യവും മനോഹരമാണ്. പാറകളിലൂടെ ഏറെ ദൂരം മുന്നോട്ടുനടന്നാല്‍ ഏറ്റവും മുകളിലായി സ്ഥിതിചെയ്യുന്ന വിശാലമായ പാറ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന ദൃശ്യാനുഭവം വാക്കുകള്‍ക്കതീതമാണ്.

പയ്യോളി, കൊയിലാണ്ടി കടലോരങ്ങളും തിക്കോടി ലൈറ്റ് ഹൗസുംവരെ ഇവിടെ നിന്നും കാണാന്‍ സാധിക്കും. അറബിക്കടലിന്റെ വിദൂര ദൃശ്യവും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. ഏതുനേരവും നേര്‍ത്ത കടല്‍കാറ്റുവീശുന്ന ഇവിടെ സഞ്ചാരികള്‍ക്കായി മനംമയക്കുന്ന കോടയുമുണ്ടാകും. പാറകളുടെ അറ്റത്ത് കൈവരികളൊന്നുമില്ലാത്തതിനാല്‍ അപകടസാധ്യതയും ഏറെയുണ്ട്.

വനംവകുപ്പിന്റെ കൈവശമുള്ള ഇവിടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കാനുള്ള നടപടികള്‍ക്ക് കായണ്ണ പഞ്ചായത്തിന്റെ ശ്രമങ്ങള്‍ സഞ്ചാരികള്‍ക്ക് പ്രതീക്ഷയേകുന്നു. വന്‍ തുകയൊന്നും ചെലവഴിക്കാതെ വികസനം സാധ്യമാക്കാനാകുമെന്നാണ് പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്. പാറയ്ക്ക് ചുറ്റും സുരക്ഷാവേലിയും ഇരിപ്പിടങ്ങളും ടോയ്‌ലറ്റുകളും നിര്‍മ്മിക്കാനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് താമസക്കാരുമായി ബന്ധപ്പെടുകയുണ്ടായി. റോഡ് വീതി കൂട്ടാന്‍ സ്വകാര്യവ്യക്തികള്‍ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് നാടന്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്.

ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ദേവ് മുഖേന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സഹകരണം ഉറപ്പാക്കാനുള്ള നീക്കമാണ് തുടരുന്നത്. മന്ത്രിതല ഇടപെടലിലൂടെ വനംവകുപ്പിന്റെ അനുമതിയും ഉറപ്പാക്കും. കായണ്ണ ബസാറില്‍നിന്ന് അഞ്ചര കിലോമീറ്റര്‍ മാത്രം അകലെയാണ് മുത്താച്ചിപ്പാറ.

കരികണ്ടന്‍പാറയില്‍നിന്ന് ഊളേള്യരി വഴി പാറയുടെ മടിത്തട്ടിനടുത്തുവരെ റോഡുണ്ട്. ഇവിടെ നിന്ന് അരക്കിലോമീറ്ററോളം ദൂരം മല കയറിയാല്‍ മുത്താച്ചിപ്പാറയിലെത്താം. തൊട്ടുതാഴെയായി എരപ്പാംതോട് വഴി ബാലുശേരിക്കും ഗതാഗതസൗകര്യമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളായ നമ്പികുളം, തോണിക്കടവ്, കരിയാത്തുംപാറ, കക്കയം എന്നിവിടങ്ങള്‍ക്ക് അടുത്താണ് മുത്താച്ചിപ്പാറ.

Muthachippara provides a refreshing visual feast for tourists AKA

Next TV

Related Stories
വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

Apr 25, 2024 11:55 PM

വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട്...

Read More >>
ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

Apr 25, 2024 04:15 PM

ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

വിയറ്റ്‌നാമില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്...

Read More >>
ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

Apr 25, 2024 03:52 PM

ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന...

Read More >>
#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Apr 25, 2024 11:40 AM

#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി...

Read More >>
തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

Apr 25, 2024 08:08 AM

തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ മുന്നണി നേതാക്കളും പൊലിസും, കേന്ദ്ര സേനയും സ്ഥലത്ത് ക്യാമ്പ്...

Read More >>
വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

Apr 25, 2024 07:53 AM

വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

സംസ്ഥാനത്ത് നാളെ (വെള്ളിയാഴ്ച) വിധിയെഴുതുന്നത് 2,7749,159 വോട്ടർമാർ....

Read More >>
Top Stories