---
title: "നന്മണ്ടയില്‍ ജല്‍ ജീവന്‍ മിഷന്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു "
english_title: "Jal Jeevan Mission organized a training class at Nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39565/jal-jeevan-mission-organized-a-training-class-at-nanmanda"
published_at: "2022-04-27T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268ddda3eb22_NANMINDA1.JPG"
keywords: []
---

# നന്മണ്ടയില്‍ ജല്‍ ജീവന്‍ മിഷന്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** **നന്മണ്ട** : ജല്‍ ജീവന്‍ മിഷന്‍ നേതൃത്വത്തില്‍ നന്മണ്ട സാംസ്‌കാരിക നിലയത്തില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് ജല ഗുണനിലവാര പരിശോധന പരിശീലനവും ജല പരിശോധനയും സംഘടിപ്പിച്ചു.

## Article Content

**നന്മണ്ട** : ജല്‍ ജീവന്‍ മിഷന്‍ നേതൃത്വത്തില്‍ നന്മണ്ട സാംസ്‌കാരിക നിലയത്തില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് ജല ഗുണനിലവാര പരിശോധന പരിശീലനവും ജല പരിശോധനയും സംഘടിപ്പിച്ചു.

പരിശീലനം നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രതിഭ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

നന്മണ്ട ഗ്രാമപഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്‍ നിര്‍വ്വഹണ സഹായ ഏജന്‍സിയായ ഒണ്വര്‍പ്രനര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയാണ് പരിശീലനം സംഘടിപ്പിച്ചത്.

കേരള വാട്ടര്‍ അതോറിറ്റി ക്വാളിറ്റി മാനേജര്‍ പി. വിനോദ് കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് അശ്വതി എന്നിവര്‍ പരിശീലന ക്ലാസ് നയിച്ചു.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സാവിത്രി, ഗ്രാമപഞ്ചായത്തംഗം ബിജിഷ എന്നിവര്‍ സംസാരിച്ചു. ബി.സി. അനുജിത്ത് സ്വാഗതവും ഇഡിഎസ് കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ കെ. സതീശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39565/jal-jeevan-mission-organized-a-training-class-at-nanmanda)