---
title: "'മതേതരത്വം മതനിരാസമല്ല': സി പി ചെറിയ മുഹമ്മദ് "
english_title: "'Secularism is not atheism': CP Little Muhammad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39575/secularism-is-not-atheism-cp-little-muhammad"
published_at: "2022-04-27T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268e7c422b29_IFTAR1.JPG"
keywords: []
---

# 'മതേതരത്വം മതനിരാസമല്ല': സി പി ചെറിയ മുഹമ്മദ് 

> **Lead Summary:** **കൊടിയത്തൂര്‍** : ഇന്ത്യന്‍ മതേതരത്വം മതനിരാസമോ മതനിഷേധമോ അല്ലെന്നും എല്ലാ മതങ്ങളോടുമുള്ള തുല്യ പരിഗണനയും ആദരവുമാണെന്നും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.

## Article Content

**കൊടിയത്തൂര്‍** : ഇന്ത്യന്‍ മതേതരത്വം മതനിരാസമോ മതനിഷേധമോ അല്ലെന്നും എല്ലാ മതങ്ങളോടുമുള്ള തുല്യ പരിഗണനയും ആദരവുമാണെന്നും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപര മതഹിംസയും അപരവല്കരണവും ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല. പരസ്പര ഐക്യവും സ്‌നേഹവും കൊണ്ട് മാത്രമേ രാജ്യം നിലനില്‍ക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.

സൗഹൃദ സംഗമത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

ഇത്തരം സ്‌നേഹസംഗമങ്ങളിലൂടെ വര്‍ഗീയതയെ പരാജയപ്പെടുത്തി സഹോദര്യബന്ധത്തെ ശക്തമാക്കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ സംബന്ധിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് വി. ഷംലൂലത്ത്, വൈസ് പ്രസിണ്ടന്റ് ബാബു പോലുക്കുന്നത്ത്, കെ.വി. അബ്ദുറഹിമാന്‍, കെ.ടി. മന്‍സൂര്‍, കെ.പി. ചന്ദ്രന്‍, കെ. മോയികുട്ടി, അസീസ് കുന്നത്ത്, ജ്യോതി ബസു, മജീദ് പുതുക്കുടി, ഷംസുദ്ധീന്‍ ചെറുവാടി, വി.പി.എ. ജലീല്‍, ഇ.എ. നാസര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഫസല്‍ കൊടിയത്തൂര്‍, എം.ടി. റിയാസ്, ആയിശ ചേലപ്പുറത്ത്, ഫാത്തിമ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇഫ്താറിന് ഗ്രാമപഞ്ചായത്ത് ഭാരവാഹികളായ എന്‍. ജമാല്‍, മജീദ് മൂലത്ത്, വൈത്തല അബുബക്കര്‍, സി.പി. അസീസ്, പി.സി. നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി എന്‍.കെ. അഷ്റഫ് സ്വാഗതവും ട്രഷറര്‍ എസ്.എ. നാസര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39575/secularism-is-not-atheism-cp-little-muhammad)