---
title: "വര്‍ഗ്ഗീയതക്കെതിരെ ബഹുജന റാലിയുമായി സിപിഐ(എം)"
english_title: "CPI (M) holds mass rally against communalism"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39590/cpi-m-holds-mass-rally-against-communalism"
published_at: "2022-04-27T12:54:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6268f10be28c7_CPIM1.JPG"
keywords: []
---

# വര്‍ഗ്ഗീയതക്കെതിരെ ബഹുജന റാലിയുമായി സിപിഐ(എം)

> **Lead Summary:** **ബാലുശ്ശേരി **: സിപിഐ(എം) ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉള്ള്യേരിയില്‍ ബഹുജന റാലി സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി **: സിപിഐ(എം) ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉള്ള്യേരിയില്‍ ബഹുജന റാലി സംഘടിപ്പിച്ചു.

വര്‍ഗ്ഗീയതയെ മാനവിക ഐക്യത്തിലൂടെ ചെറുക്കുമെന്ന് പ്രഖ്യാപിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആര്‍.എസ്.എസ്. - എസ്.ഡി.പി.ഐ നീക്കം ചെറുക്കുന്നതിനും വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ വിഭാഗമാളുകളെയും അണിനിരത്തുന്നതിനുമായി ഏരിയാ കേന്ദ്രങ്ങളില്‍ ബഹുജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉള്ള്യേരിയില്‍ ബഹുജന മാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിച്ചത്.

ഉള്ളിയേരി 19 ല്‍ നിന്ന് തുടങ്ങിയ ബഹുജന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. നായനാര്‍ മന്ദിരത്തിനടുത്ത് നടന്ന പൊതു സമ്മേളനം സിപിഐ (എം) ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയില്‍ അധ്യക്ഷനായി. ഒള്ളൂര്‍ ദാസന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.കെ. മുകുന്ദന്‍, എ.കെ. മണി, പി.പി. രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39590/cpi-m-holds-mass-rally-against-communalism)