---
title: "വഴിയോരങ്ങളെ പ്രകാശപൂരിതമാക്കാന്‍ നാട്ടുവെളിച്ചവുമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് "
english_title: "Kottur Grama Panchayat with native light to illuminate the roadsides"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39647/kottur-grama-panchayat-with-native-light-to-illuminate-the-roadsides"
published_at: "2022-04-27T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6269485a5173e_SREET1.JPG"
keywords: []
---

# വഴിയോരങ്ങളെ പ്രകാശപൂരിതമാക്കാന്‍ നാട്ടുവെളിച്ചവുമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** ** കൂട്ടാലിട** : വഴിയോരങ്ങളെ പ്രകാശപൂരിതമാക്കാന്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് 6ാം വാര്‍ഡില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'നാട്ടുവെളിച്ചം' പദ്ധതി പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും ആറാം വാര്‍ഡ് ഗ്രാമോത്സവവും നടത്തുന്നു.

## Article Content

** കൂട്ടാലിട** : വഴിയോരങ്ങളെ പ്രകാശപൂരിതമാക്കാന്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് 6ാം വാര്‍ഡില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'നാട്ടുവെളിച്ചം' പദ്ധതി പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും ആറാം വാര്‍ഡ് ഗ്രാമോത്സവവും നടത്തുന്നു.

ഓരോ വീട്ടില്‍ നിന്നും ഒരു കൈത്തിരി പൊതുവഴിയിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

2022 മെയ് 30 ന് കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും.

കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സാഹിത്യ ക്യാമ്പും കവി സമ്മേളനവും നടക്കും.

സച്ചിദാനന്ദന്‍, സി.പി. അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മെയ് 30, 31 തിയ്യതികളിലായി നാടകം, ഗാനമേള, പ്രദേശത്തുകാരുടെ കലാവിരുന്ന് ഉള്‍പ്പെടെ വ്യത്യസ്ത പരിപാടികളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39647/kottur-grama-panchayat-with-native-light-to-illuminate-the-roadsides)