---
title: "കോട്ടൂര്‍ പഞ്ചായത്തില്‍ മഴക്കാല രോഗ ശൂചീകരണ പ്രവര്‍ത്തനം നടത്തി"
english_title: "In Kottur panchayath, monsoon disease control work was carried out"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39658/in-kottur-panchayath-monsoon-disease-control-work-was-carried-out"
published_at: "2022-04-27T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62694fb714b83_00000000  NEW CARD.JPG"
keywords: []
---

# കോട്ടൂര്‍ പഞ്ചായത്തില്‍ മഴക്കാല രോഗ ശൂചീകരണ പ്രവര്‍ത്തനം നടത്തി

> **Lead Summary:** ** കോട്ടൂര്‍:** കോട്ടൂര്‍ പഞ്ചായത്തില്‍ മഴക്കാല രോഗ ശുചീകരണ പ്രവര്‍ത്തനം നടത്തി. വാര്‍ഡ് മെമ്പര്‍ കെ.പി മനോഹരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** കോട്ടൂര്‍:** കോട്ടൂര്‍ പഞ്ചായത്തില്‍ മഴക്കാല രോഗ ശുചീകരണ പ്രവര്‍ത്തനം നടത്തി. വാര്‍ഡ് മെമ്പര്‍ കെ.പി മനോഹരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ശുചീകരണ പ്രവര്‍ത്തുന്നതിന്റെ ഭാഗമായി പത്തൊന്‍മ്പതാം വാര്‍ഡിലെ പെരവച്ചേരി ഗവ എല്‍.പി സ്‌ക്കൂളും പെരവച്ചേരി അംഗന്‍വാടിയും പൊതു സ്ഥലങ്ങളുമാണ് ശുചീകരിച്ചത്.

തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.കെ ബാബു, സി.എച്ച് ബാലന്‍, ടി .മൂസ്സ, സി.കെ. വിശ്വന്‍, പി. ഗീത, വി.പി ബീന, വാസന്തി സുവര്‍ണ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39658/in-kottur-panchayath-monsoon-disease-control-work-was-carried-out)