---
title: "ആര്‍ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വയോജനഭവനം ബാലുശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു "
english_title: "Aradram Charitable Trust inaugurated the old age home at Balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39723/aradram-charitable-trust-inaugurated-the-old-age-home-at-balussery"
published_at: "2022-04-28T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a2c3fdf0fc_ARDRAM3.jpg"
keywords: []
---

# ആര്‍ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വയോജനഭവനം ബാലുശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ബാലുശ്ശേരി** : ആര്‍ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് ബാലുശ്ശേരിയുടെ കീഴില്‍ ബാലുശ്ശേരി ചിറക്കലില്‍ അഭയം വൃദ്ധാശ്രമം എന്ന പേരില്‍ നിരാലംബരായ വയോജനങ്ങള്‍ക്കായി ഒരു ഭവനം ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി** : ആര്‍ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് ബാലുശ്ശേരിയുടെ കീഴില്‍ ബാലുശ്ശേരി ചിറക്കലില്‍ അഭയം വൃദ്ധാശ്രമം എന്ന പേരില്‍ നിരാലംബരായ വയോജനങ്ങള്‍ക്കായി ഒരു ഭവനം ഉദ്ഘാടനം ചെയ്തു.

സിദ്ധ വിദ്യാര്‍ത്ഥി സംരക്ഷണ സമിതി പ്രസിഡന്റ് വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വിശ്വാമിത്രം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു.

നിസ്സഹായരും നിരാലംബരുമായ നമ്മുടെ സഹജീവികള്‍ക്ക് കൈത്താങ്ങാകുവാനും രോഗപീഢ, ശാരീരിക പരിമിതി തുടങ്ങിയ ക്ലേശങ്ങളാല്‍ ജീവിതത്തിന്റെ മാധുര്യം നുകരാനാവാതെ പോയ നമ്മുടെ സഹോദരങ്ങള്‍ക്ക് പ്രത്യാശയുടെ പുതു വെളിച്ചമേകാനും രൂപീകൃതമായ സംഘടനയാണ് ആര്‍ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ്.

ട്രസ്റ്റിനു കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. രാജു ജോസഫ്, ഷാജി, എഡ്യുക്കേഷന്‍ ഡെപ്പ്യൂട്ടി ഡയറക്ടര്‍ സുപ്പ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39723/aradram-charitable-trust-inaugurated-the-old-age-home-at-balussery)