---
title: "മൂടാടി ഗ്രാമപഞ്ചായത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കമായി"
english_title: "In Moodadi Grama panchayath  started the project Njangalum Krishiyilek towards agriculture"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39736/in-moodadi-panchayath-started-the-project-njangalum-krishiyilek-towards-agriculture"
published_at: "2022-04-28T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a31b675037_MOODADI1.JPG"
keywords: []
---

# മൂടാടി ഗ്രാമപഞ്ചായത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **മൂടാടി **: പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളേയും കൃഷിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് മൂടാടി പഞ്ചായത്തില്‍ തുടക്കമായി.

## Article Content

**മൂടാടി **: പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളേയും കൃഷിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് മൂടാടി പഞ്ചായത്തില്‍ തുടക്കമായി.

മൂന്നാം വാര്‍ഡിലെ എളമ്പിലാട് വയലില്‍ ജവാന്‍ കൃഷിക്കൂട്ടത്തിന്റെ നെല്‍കൃഷിക്ക് വിത്തിട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജീവാനന്ദന്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് വിജില വിജയന്‍, ജവാന്‍ കൃഷിക്കൂട്ടം അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.എം. റെജുല, എ.വി. ഉസ്‌ന, ഗ്രാമപഞ്ചായത്തംഗവും കൃഷി വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാനുമായ പപ്പന്‍ മൂടാടി എന്നിവര്‍ സംസാരിച്ചു.

കൃഷി ഓഫീസര്‍ കെ.വി. നൗഷാദ് സ്വാഗതവും ജവാന്‍ കൃഷിക്കൂട്ടം കണ്‍വീനര്‍ സത്യന്‍ ആമ്പിച്ചിക്കാട്ടില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39736/in-moodadi-panchayath-started-the-project-njangalum-krishiyilek-towards-agriculture)