---
title: "ചാലിക്കര സര്‍വ്വകലാശാലാ കേന്ദ്രത്തില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Drinking water project inaugurated at Chalikara University Center"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39754/drinking-water-project-inaugurated-at-chalikara-university-center"
published_at: "2022-04-28T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a40658da29_WATER1.jpg"
keywords: []
---

# ചാലിക്കര സര്‍വ്വകലാശാലാ കേന്ദ്രത്തില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര** : ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ ശുദ്ധജലം ലഭ്യമാക്കാനുള്ള പദ്ധതി യാഥാര്‍ത്ഥ്യമായി.

## Article Content

**പേരാമ്പ്ര** : ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ ശുദ്ധജലം ലഭ്യമാക്കാനുള്ള പദ്ധതി യാഥാര്‍ത്ഥ്യമായി.

വിദ്യാര്‍ഥികള്‍ക്കായുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ സമര്‍പ്പണം കെ.ടി. ഹബീബ് ചാലിക്കര നിര്‍വ്വഹിച്ചു.

എം.എസ്.ഡബ്ല്യു വിഭാഗം കോ-ഓഡിനേറ്റര്‍ കെ. സിന്‍ഡ്രല്ലക്ക് കുടി വെള്ളം നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പി.ടി.എ വൈസ് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.

അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ടി.എം. രാജേഷ്, ഇസെഡ്. നബീല, പി. ബാലകൃഷ്ണന്‍, ഉഷ രാജന്‍, സി. അബ്ദുറഹ്‌മാന്‍, വൈഷ്ണ പ്രഭ, അര്‍ജുന്‍, അവന്തിക രാജന്‍, അഭിനവ്, ഹരിപ്രിയ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39754/drinking-water-project-inaugurated-at-chalikara-university-center)