---
title: "മെഡിക്കല്‍ കോളേജിലേക്ക് പൊതിച്ചോറുകളുമായി ഡിവൈഎഫ്‌ഐ നന്മണ്ട സൗത്ത് മേഖല കമ്മിറ്റി"
english_title: "DYFI Nanmanda South Regional Committee donates Food to Medical College"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39760/dyfi-nanmanda-south-regional-committee-donates-food-to-medical-college"
published_at: "2022-04-28T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a475272d89_DYFI3.jpg"
keywords: []
---

# മെഡിക്കല്‍ കോളേജിലേക്ക് പൊതിച്ചോറുകളുമായി ഡിവൈഎഫ്‌ഐ നന്മണ്ട സൗത്ത് മേഖല കമ്മിറ്റി

> **Lead Summary:** **നന്മണ്ട **: ഡി.വൈ.എഫ്.ഐ നന്മണ്ട സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ഹൃദയപൂര്‍വ്വം പൊതിച്ചോറ് നല്‍കി.

## Article Content

**നന്മണ്ട **: ഡി.വൈ.എഫ്.ഐ നന്മണ്ട സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ഹൃദയപൂര്‍വ്വം പൊതിച്ചോറ് നല്‍കി.

സിപിഐ(എം) കക്കോടി ഏരിയ കമ്മിറ്റി അംഗവും നന്മണ്ട സൗത്ത് ലോക്കല്‍ സെക്രട്ടറിയും ആയ വി.കെ. കിരണ്‍ രാജ് ഫ്‌ലാഗ് ഓഫ് ചെയ്തു.

മേഖലക്ക് കീഴിലെ 13 യൂണിറ്റില്‍ നിന്നുമായി 2,500 ല്‍ അധികം പൊതിച്ചോറുകളാണ് നല്‍കിയത്.

ഡി.വൈ.എഫ്.ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍ ബി.സി. അനുജിത്ത്, ഒ. അബ്ദുറഹ്‌മാന്‍, മേഖല സെക്രട്ടറി എ. സുജിന്ദ്രകുമാര്‍, പ്രസിഡണ്ട് പ്രബിത്ത്, ട്രഷറര്‍ എല്‍ദോ ഭാസ്‌കര്‍, മേഖല കമ്മിറ്റി അംഗങ്ങളായ അഖില്‍ ദേവ്, അരുണ്‍, വിനീഷ്, പ്രശോഭ്, നിസാം, എസ്.എസ്. കനവ്, അഭിനന്ദ്, ജിഷ്ണു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39760/dyfi-nanmanda-south-regional-committee-donates-food-to-medical-college)