---
title: "പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എസ്പിസി യൂണിറ്റ്‌ന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു "
english_title: "SPC Unit Launches Sports Club at Puthuppadi Government High School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39867/spc-unit-launches-sports-club-at-puthuppadi-government-high-school"
published_at: "2022-04-29T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626b42a8bf6c4_00000000  NEW CARD.JPG"
keywords: []
---

# പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എസ്പിസി യൂണിറ്റ്‌ന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു 

> **Lead Summary:** **ബാലുശ്ശേരി: **പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എസ്പിസി യൂണിറ്റ്‌ന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

## Article Content

**ബാലുശ്ശേരി: **പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എസ്പിസി യൂണിറ്റ്‌ന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

കായിക രംഗത്ത് കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും, ഈ പ്രവര്‍ത്തനത്തിലൂടെ കുട്ടികളെ കൂടുതല്‍ ഉന്നതിയില്‍ എത്തിക്കുക എന്നതുമാണ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം

.സ്‌കൂളില്‍ വച്ചു നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അമല്‍ രാജ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് ശിഹാബ് അടിവാരം അധ്യക്ഷനായി.

എസ്പിസി യൂണിറ്റിന് വേണ്ടി രക്ഷിതാക്കള്‍ വാങ്ങിയ ബാന്‍ഡ് സെറ്റ് എസ്പിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഹെഡ് കൈമാറി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി. എം അബ്ദുറഹ്മാന്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. സ്‌കൂളിലെ എസ്പിസി യൂണിറ്റിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സിപിഒ ഷാജികുമാര്‍നേയും, എസിപിഒ അജിലയെയും ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.

സീനിയര്‍ അസിസ്റ്റന്റ് ടി.വി ശ്രീലത, സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ മജീദ്, എസ്പിസി പിടിഎ പ്രസിഡന്റ് സബിത ബഷീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയില്‍ സ്‌കൂളിലെ മറ്റ് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പ്രധാന അധ്യാപകന്‍ ഇ.ശ്യം കുമാര്‍ മാഷ് സ്വാഗതവും, മറിയം നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39867/spc-unit-launches-sports-club-at-puthuppadi-government-high-school)