---
title: "പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച നേട്ടം കൈവരിച്ച് നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് "
english_title: "Naduvannur Grama Panchayat has achieved excellent results in project implementation"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39910/naduvannur-grama-panchayat-has-achieved-excellent-results-in-project-implementation"
published_at: "2022-04-29T11:54:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/626b85b55b9f0_NDR5.JPG"
keywords: []
---

# പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച നേട്ടം കൈവരിച്ച് നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **നടുവണ്ണൂര്‍** : 2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച നേട്ടം കൈവരിച്ച് നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്.

## Article Content

**നടുവണ്ണൂര്‍** : 2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച നേട്ടം കൈവരിച്ച് നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്.

ചക്കിട്ടപാറ പഞ്ചായത്ത് 115 ശതമാനം ചെലവോടെ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 105.46 ശതമാനത്തോടെ തൊട്ടടുത്തെത്താന്‍ നടുവണ്ണൂരിന് കഴിഞ്ഞു.

പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍, പദ്ധതികള്‍ നടപ്പിലാക്കിയ ഗുണഭോക്താക്കള്‍, കരാറുകാര്‍ തുടങ്ങി എല്ലാവരും ഒറ്റ മനസോടെ കൂട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ നേട്ടം സാധ്യമായതെന്ന് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ പറഞ്ഞു.

അതോടൊപ്പം പദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ച ഭരണ സമിതി അംഗങ്ങള്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍, സ്റ്റീയറിംഗ് കമ്മിറ്റി, പഞ്ചായത്ത്തല ആസൂത്രണ സമിതി, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, തുടങ്ങിവരുടെ നല്ല രീതിയിലുളള ഇടപെടലും ഏറെ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതി നിര്‍വ്വഹണത്തില്‍ വരാവുന്ന ചില്ലറ പോരായ്മകള്‍ പോലും മുന്‍കൂട്ടി കണ്ട് അവ ഒഴിവാക്കി ജനങ്ങള്‍ക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന രീതിയില്‍ കൂടുതല്‍ കാര്യക്ഷമമായി ഇനി വരുംവര്‍ഷങ്ങളിലും നടപ്പിലാക്കാന്‍ കഴിയും എന്നാണ് ഭരണസമിതി ആശിക്കുന്നത് എന്നും പ്രസിഡണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39910/naduvannur-grama-panchayat-has-achieved-excellent-results-in-project-implementation)