---
title: "കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രം ശുചീകരിച്ച് ബ്ലഡ് ഡോണേ്‌ഴ്‌സ് ബാലുശ്ശേരി യൂണിറ്റ്"
english_title: "Blood Donors Balussery Unit cleans Kariyathumpara Tourist Center aka"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/3992/blood-donors-balussery-unit-cleans-kariyathumpara-tourist-center-aka"
published_at: "2021-10-07T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ed6763e769_WATERMARK.JPG"
keywords: []
---

# കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രം ശുചീകരിച്ച് ബ്ലഡ് ഡോണേ്‌ഴ്‌സ് ബാലുശ്ശേരി യൂണിറ്റ്

> **Lead Summary:** ** കൂരാച്ചുണ്ട്**: ബ്ലഡ് ഡോണേ്‌ഴ്‌സ് കേരള ബാലുശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രം ശുചീകരിച്ചു. നാല്‍പ്പത് ചാക്ക് മാലിന്യമാണ് ശുചീകരണത്തിന്റെ ഭാഗമായി ഇവിടെ നിന്നും ലഭിച്ചത്.

## Article Content

** കൂരാച്ചുണ്ട്**: ബ്ലഡ് ഡോണേ്‌ഴ്‌സ് കേരള ബാലുശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രം ശുചീകരിച്ചു. നാല്‍പ്പത് ചാക്ക് മാലിന്യമാണ് ശുചീകരണത്തിന്റെ ഭാഗമായി ഇവിടെ നിന്നും ലഭിച്ചത്.

സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള ജൈവ-അജൈവ മാലിന്യമാണിവ. കഴിഞ്ഞവര്‍ഷവും പ്രദേശത്തുനിന്ന് ധാരാളം മാലിന്യം നീക്കം ചെയ്തിരുന്നു.

ബ്ലഡ് ഡൊണേഴ്‌സ് കേരള ബാലുശ്ശേരി യൂണിറ്റിന്റെ ശുചീകരണപ്രവൃത്തി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.

കൂരാച്ചുണ്ട് എസ്.ഐ. സുരേന്ദ്രന്‍, സി.പി.ഒ. സന്തോഷ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ. അമ്മദ്, ബ്ലഡ് ഡോണേ്‌ഴ്‌സ്് അംഗങ്ങളായ ജലീല്‍ കുന്നുംപുറത്ത്, അശ്വിന്‍ നടുവണ്ണൂര്‍, നവനീത് കായണ്ണ, അയന കരുമല, ഷജീര്‍ ഇയ്യാട്, പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, വിന്‍സി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/3992/blood-donors-balussery-unit-cleans-kariyathumpara-tourist-center-aka)