---
title: "ബാലുശ്ശേരിയില്‍ ഫ്‌ളവര്‍ ഫ്‌ളവര്‍ ഷോ ആന്റ് ബിസിനസ്സ് എക്‌സ്‌പോ നാളെ തുടങ്ങും "
english_title: "The Flower Flower Show and Business Expo will start tomorrow in Balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39950/the-flower-flower-show-and-business-expo-will-start-tomorrow-in-balussery"
published_at: "2022-04-29T14:58:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/626bb1725744c_FLOWER1.jpg"
keywords: []
---

# ബാലുശ്ശേരിയില്‍ ഫ്‌ളവര്‍ ഫ്‌ളവര്‍ ഷോ ആന്റ് ബിസിനസ്സ് എക്‌സ്‌പോ നാളെ തുടങ്ങും 

> **Lead Summary:** **ബാലുശ്ശേരി** : ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയനും ഐഡിസി താമരശ്ശേരിയും സംഘടിപ്പിക്കുന്ന ഫ്‌ളവര്‍ ഫ്‌ളവര്‍ ഷോ ആന്റ് ബിസിനസ്സ് എക്‌സ്‌പോ നാളെ തുടങ്ങും.

## Article Content

**ബാലുശ്ശേരി** : ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയനും ഐഡിസി താമരശ്ശേരിയും സംഘടിപ്പിക്കുന്ന ഫ്‌ളവര്‍ ഫ്‌ളവര്‍ ഷോ ആന്റ് ബിസിനസ്സ് എക്‌സ്‌പോ നാളെ തുടങ്ങും.

കൊവിഡാനന്തരം വ്യാപാരമേഖലയിലും സാമ്പത്തികമേഖലയിലും ഉണ്ടായ മാന്ദ്യം പരിഹരിക്കുന്നതിനും കലാസാംസ്‌കാരിക - കായിക കൂട്ടായ്മകളെ പുനരുജ്ജീവിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കിയാണ് ഫ്‌ളവര്‍ ഫ്‌ളവര്‍ ഷോ ആന്റ് ബിസിനസ്സ് എക്‌സ്‌പോ നടത്തുന്നത്.

വൈകീട്ട് 5ന് ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം നിര്‍വഹിക്കും.

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ജനശ്രീ ജില്ലാ ചെയര്‍മാന്‍ എന്‍. സുബ്രമഹ്ണ്യന്‍, ഐഡിസി ഡയറക്ടര്‍ കെ.കെ.എം. ഹനീഫ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും വ്യാപാരി സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39950/the-flower-flower-show-and-business-expo-will-start-tomorrow-in-balussery)