---
title: "തിരുവമ്പാടിയില്‍ ലോക പ്രതിരോധ കുത്തിവെപ്പ് വാരാചരണം നടത്തി "
english_title: "World Immunization Week was held in Thiruvambadi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39990/world-immunization-week-was-held-in-thiruvambadi"
published_at: "2022-04-29T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626be102cc9a1_00000000  NEW CARD.JPG"
keywords: []
---

# തിരുവമ്പാടിയില്‍ ലോക പ്രതിരോധ കുത്തിവെപ്പ് വാരാചരണം നടത്തി 

> **Lead Summary:** **തിരുവമ്പാടി **: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ കുത്തിവെപ്പ് വാരാചരണം നടത്തി.

## Article Content

**തിരുവമ്പാടി **: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ കുത്തിവെപ്പ് വാരാചരണം നടത്തി.

തിരുവമ്പാടി എഒഇ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ലോക പ്രതിരോധ കുത്തിവെപ്പ് വാരാചരണത്തിന്റെ ഭാഗമായാണ് കുത്തിവെപ്പ് വാരാചരണം നടത്തിയത്.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റംല ചോലക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം. മുഹമ്മദലി അധ്യക്ഷനായി.

വാര്‍ഡ് മെമ്പര്‍ ബീന പി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. സുനീര്‍ സ്റ്റാഫ് നേഴ്‌സ് ലിമിജോണ്‍, ജെഎച്ച്‌ഐ ഗിരീഷ്‌കുമാര്‍ കെ, വി.എം മിനി എന്നിവര്‍ സംസാരിച്ചു. വാരാചരണ സന്ദേശമായ എല്ലാവര്‍ക്കും ദീര്‍ഘായുസ്സിനായി (ലോങ്ങ് ലൈഫ് ഫോര്‍ ഓള്‍ എന്ന വിഷയത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫെസിന ഹുസൈന്‍, പിഎച്ച്എന്‍ ഷില്ലി എന്‍.വി.എന്നിവര്‍ ക്ലാസെടുത്തു. വാരാചരണന്റെ ഭാഗമായി സന്ദേശറാലി ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സ്, പോസ്റ്റര്‍ പ്രദര്‍ശനം എന്നീ പരിപാടികള്‍ നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39990/world-immunization-week-was-held-in-thiruvambadi)