---
title: "ഇനി കോഴിക്കോട്, മലപ്പുറം ജില്ലകള്‍ തമ്മിലുള്ള ഗതാഗതസൗകര്യം കൂടുതല്‍ എളുപ്പമാകും; എളമരംകടവ് പാലം മേയ് 23ന് തുറക്കുന്നു"
english_title: "Transportation between Kozhikode and Malappuram districts will be easier now; Elamaramkadavu bridge opens on May 23"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40004/transportation-between-kozhikode-and-malappuram-districts-will-be-easier-now-elamaramkadavu-bridge-opens-on-may-23"
published_at: "2022-04-29T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626bfa4cd5129_00000000  NEW CARD.JPG"
keywords: []
---

# ഇനി കോഴിക്കോട്, മലപ്പുറം ജില്ലകള്‍ തമ്മിലുള്ള ഗതാഗതസൗകര്യം കൂടുതല്‍ എളുപ്പമാകും; എളമരംകടവ് പാലം മേയ് 23ന് തുറക്കുന്നു

> **Lead Summary:**  **മാവൂര്‍: **കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിര്‍മിച്ച എളമരംകടവ് പാലം മേയ് 23-ന് ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലം തുറക്കുന്നതോടെ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ തമ്മിലുള്ള ഗതാഗതസൗകര്യം കൂടുതല്‍ എളുപ്പമാകും.

## Article Content

 **മാവൂര്‍: **കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിര്‍മിച്ച എളമരംകടവ് പാലം മേയ് 23-ന് ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലം തുറക്കുന്നതോടെ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ തമ്മിലുള്ള ഗതാഗതസൗകര്യം കൂടുതല്‍ എളുപ്പമാകും.

പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കൈവരികളുടെ പെയിന്റിങ്, വൈദ്യുതീകരണം എന്നിവയാണ് ഇപ്പോള്‍ നടന്നുവരുന്നത്.

പാലത്തിന്റെ മാവൂര്‍ഭാഗത്തെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി നേരത്തെ പൂര്‍ത്തിയായതാണ്. മലപ്പുറം ജില്ലയുടെ ഭാഗത്തെ അപ്രോച്ച് റോഡ് ടാറിങ് പ്രവൃത്തിയും അവസാനഘട്ടത്തിലാണ്.

എളമരംകടവില്‍നിന്ന്എടവണ്ണപ്പാറവരെയുള്ള 2.825 കിലോമീറ്റര്‍ നീളത്തിലും എളമരംകടവില്‍നിന്ന് പണിക്കര പുറായ് വരെ 1.778 കിലോമീറ്ററുമാണ് വാഴക്കാട്ട് ഭാഗത്തെ രണ്ട് അപ്രോച്ച് റോഡുകളുടെയും നീളം.

മലപ്പുറം ജില്ലയിലെ എളമരം, എടവണ്ണപ്പാറ, വാഴക്കാട്, അരീക്കോട്, വാലില്ല പുഴ, കൊണ്ടോട്ടി തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, മെഡിക്കല്‍ കോളേജ് ആശുപത്രി, കുന്ദമംഗലം എന്‍ഐടി., ഐഐഎം., സി.ഡബ്ല്യുആര്‍ഡിഎം തുടങ്ങിയവിടങ്ങളില്‍ വേഗത്തില്‍ എത്തിച്ചേരാം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40004/transportation-between-kozhikode-and-malappuram-districts-will-be-easier-now-elamaramkadavu-bridge-opens-on-may-23)